ന്യൂയോര്‍ക്ക്: അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ഫ്രാന്‍സിസ് സ്കോട്ട് കീ പാലം തകര്‍ന്ന് നിരവധി പേരെ കാണാതായി. ചരക്കുകപ്പല്‍ പാലത്തിലിടിച്ചാണ് അപകടമുണ്ടായത്. അമേരിക്കന്‍ സമയം പുലര്‍ച്ച 1.30ഓടെയാണ് സംഭവം. ചരക്കുകപ്പല്‍ പാലത്തിന്റെ തൂണില്‍ വന്നിടിക്കുകയായിരുന്നു.
സംഭവ സമയത്ത് പാലത്തിലൂടെ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ നദിയിലേക്ക് വീഴുകയായിരുന്നു. വെളളത്തില്‍ വീണ ഏഴ് പേരെ കാണാതായെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കായുളള തിരച്ചില്‍ നടന്നുവരുന്നു.
2.5 കിലോമീറ്റര്‍ നീളമുളള സ്കോട്ട് കീ പാലത്തിന്റെ വലിയ ഭാഗം മുഴുവനായി തകര്‍ന്ന് വെളളത്തിലേക്ക് വീഴുകയായിരുന്നു.സംഭവസമയത്ത് ബാള്‍ട്ടിമോര്‍ പാലത്തില്‍ 20 വരെ നിര്‍മ്മാണ തൊഴിലാളികള്‍ ഉണ്ടായിരുന്നുവെന്നും ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. പാലത്തിലൂടെ ഗതാഗതം നിര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: