കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സില്‍
എം.ടെക് , എം.എസ്സി കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. എം.ടെക്. എനര്‍ജി
സയന്‍സ് ആന്റ് ടെക്നോളജി, എനര്‍ജി സയന്‍സ് സ്പെഷ്യലൈസേഷനോടെ
ഫിസിക്സ്, കെമിസ്ട്രി, മെറ്റിരീയല്‍ സയന്‍സ് വിഷയങ്ങളില്‍ എം.എസ്സി
എന്നിവയാണ് കോഴ്സുകള്‍. അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.
ഊര്‍ജ്ജ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിശദ ഗവേഷണത്തിന്
അവസരം നല്കുന്ന പ്രോഗ്രാമുകളില്‍ എല്ലാ സെമസ്റ്ററുകളിലും ഇന്റേഷണ്ഷിപ്പു്.
എം.ടെക്കിന് ഒരു വര്‍ഷവും എം.എസ്.സിക്ക് ആറു മാസവും വിദേശ റിസര്‍ച്ച്
ഇന്റേണ്‍ഷിപ്പിനും അവസരം ലഭിക്കും.
സ്കൂള്‍ ഓഫ എനര്‍ജി മെറ്റീരിയല്‍സില്‍ ഇതുവരെ പ്രവേശനം നേടിയ മുഴുവന്‍
വിദ്യാര്‍ഥികള്‍ക്കും വിദേശ സര്‍വകലാശാലകളിലോ ഊര്‍ജ്ജ വ്യവസായ
മേഖലകളിലോ ഗവേണഷണ ഫെലോഷിപ്പുകള്‍ ലഭിച്ച്. ഇവരില്‍ പലരും നിലവില്‍
വിദേശ സര്‍വകലാശാലകളില്‍ ഗവേഷണം നടത്തിവരുന്നു. ഗവേഷണ
മികവുള്ളവര്‍ക്ക് ഒരു വര്‍ഷത്തെ വിദേശ ഇന്റേണ്‍ഷിപ്പിനു ശേഷം അതേ
സ്ഥാപനങ്ങളില്‍ പി.എച്.ഡിക്കും അവസരം ലഭിക്കും.
നാനോസയന്‍സ് ആന്റ് നാനോടെക് നോളജി, ഫിസിക് സ്, കെമിസ്ട്രി,
മെറ്റീരിയല്‍ സയന്‍സ്, പോളിമര്‍ സയന്‍സ് എന്നിവയില്‍ ഏതിലെങ്കിലും അന്‍പതു
ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ എം.എസ്സിയോ തത്തുല്യ യോഗ്യതയോ
ഉള്ളവര്‍ക്ക് എം.ടെക് പ്രോഗ്രാമിന് അപേക്ഷിക്കാം.നാനോസയന്‍സ് ആന്‍ഡ്
നാനോടെക് നോളജി, കെമിക്കല്‍ എന്‍ജിനിയറിംഗ്, പോളിമര്‍ എന്‍ജിനിയറിംഗ്,
പോളിമര്‍ ടെക് നോളജി, ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷന്‍, ബയോടെക്നോളജി, മെറ്റീരിയല്‍ സയന്‍സ്, മെക്കാനിക്കല്‍, സിവില്‍ എന്നിവയില്‍ ഏതിലെങ്കിലും ബി.ടെക്കോ തത്തുല്യ യോഗ്യതയോ ഉള്ളവരെയും പരിഗണിക്കും.
കെമിസ്ട്രി, ഫിസിക് സ്, മെറ്റീരിയല്‍ സയന്‍സ്, നാനോസയന്‍സ് ആന്‍ഡ്
നാനോടെക്നോളജി, പോളിമര്‍ കെമിസ്ട്രി ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി
എന്നിവയില്‍ ബി.എസ്സി. അല്ലെങ്കില്‍ ബി.എസ് യോഗ്യതയുള്ളവര്‍ക്ക് എം.എസ്സി
മെറ്റീരിയല്‍ സയന്‍സിന് അപേക്ഷിക്കാം. എം.എസ്സി ഫിസിക്സിനും കെമിസ്ട്രിക്കും
അതത് വിഷയങ്ങളില്‍ ബിരുദമുള്ളവര്‍ക്കാണ് അവസരം.
പൊതുപ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. മാര്‍ച്ച് 30
വരെ cat.mgu.ac.in ല്‍ അപേക്ഷ നല്‍കാം. ഫോണ്‍-7736997254, 9446882962, വിശദവിവരങ്ങള്‍ sem.mgu.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: