ന്യൂദല്‍ഹി : മദ്യനയ കേസില്‍ ഇ ഡി അറസ്റ്റ് ചെയ്ത ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിതയെ ഏപ്രില്‍ 9 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് ദല്‍ഹി കോടതി. തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ കവിതയെ ഈ മാസം 15നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞയാഴ്ച അഞ്ചു ദിവസത്തേക്കു കൂടി കവിതയുടെ കസ്റ്റഡി നീട്ടി. ഇഡി കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കോടതി നടപടി.
കവിതയ്ക്ക് അമ്മയെന്ന നിലയില്‍ കടമകള്‍ നിറവേറ്റേണ്ടതുണ്ടെന്നും പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് പരീക്ഷയുണ്ടെന്നും ചൂണ്ടിക്കാട്ടി അവരുടെ അഭിഭാഷകന് ഇടക്കാല ജാമ്യം തേടിയിരുന്നു.എന്നാല്‍ ഇടക്കാല ജാമ്യാപേക്ഷയില്‍ മറുപടി നല്കാന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമയം ആവശ്യപ്പെട്ടു. കവിതയുടെ ഇടക്കാല ജാമ്യാപേക്ഷ വിചാരണക്കോടതി ഏപ്രില്‍ ഒന്നിന് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: