തിരുവനന്തപുരം: ഹിന്ദുവിന്റെ അചാരാനുഷ്ഠാനങ്ങളെ തെരുവില്‍ അധിക്ഷേപിക്കുന്നതിലും ക്ഷേത്ര സ്വത്തുകള്‍ കയ്യേറാനുമുള്ള നീക്കത്തില്‍ നിന്നും മതേതര സര്‍ക്കാര്‍ പിന്മാറണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആര്.വി. ബാബു. ഹിന്ദുഐക്യവേദി ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹിന്ദുവിന്റെ സ്ഥാപനങ്ങളില്‍ ഗണപതി ഹോമം പോലും നടത്താന്‍ പറ്റാത്ത സാഹചര്യമാണ് കേരളത്തിലുള്ളത്. ന്യൂനപക്ഷങ്ങളുടെ വോട്ടില്‍ കണ്ണുവച്ച് സിഎഎ വിരുദ്ധ സമരങ്ങളുടെ പേരില്‍ എടുത്ത കേസുകളും വിഴിഞ്ഞം തുറമുഖത്തിനെതിരെ നടന്ന കേസുകളും ഏകപക്ഷീയമായി പിന്‍വലിച്ച സര്‍ക്കാര്‍ ശബരിമലയില്‍ നാമജപം നടത്തിയതിന്റെ പേരിലുള്ള ഒരുകേസുപോലും ഇതുവരെ പിന്‍വലിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ ഇത്തരം നടപടികള്‍ക്കെതിരെയുള്ള ഹിന്ദുവികാരം പ്രതിഫലിക്കുമെന്നും ആര്.വി.ബാബു പറഞ്ഞു.
ശ്രീകണ്ഠേശ്വരം പാഞ്ചജന്യം ഹാളില്‍ നടന്ന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ്കിളിമാനൂര് സുരേഷ് അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ്, ട്രഷറര്‍ പി.ജ്യോതീന്ദ്രകുമാര്‍, സെക്രട്ടറി കെ.പ്രഭാകരന്, സംസ്ഥാന സമിതി അംഗങ്ങളായ എന്‍.കെ.രത്നകുമാര്‍, സന്ദീപ് തമ്പാനൂര്‍, ജില്ലാ ജനറല്‍സെക്രട്ടറി ബിജു അറപ്പുര, സംഘടനാ സെക്രട്ടറി വഴയില ഉണ്ണി, ട്രഷറര്‍ നെടുമങ്ങാട് ശ്രീകുമാര്‍, കെ.പ്രഭാകരന്, പൂഴനാട് വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: