കൊല്‍ക്കത്ത: ബംഗാളില്‍ സന്ദേശ്ഖാലിയിലെ പീഡനങ്ങളെ അതിജീവിച്ച വനിതയെ സ്ഥാനാര്‍ത്ഥിയാക്കി ബിജെപി. സന്ദേശ്ഖാലി നിവാസിയായ രേഖ പത്രയെയാണ് ബസിര്‍ഹട്ടില്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്. സന്ദേശ്ഖാലിയിലെ സ്ത്രീകളുടെ ശബ്ദം ആദ്യമായി ഉയര്‍ത്തിയത് രേഖ പത്രയാണ്. സാധാരണ വീട്ടമ്മയായ ഇവര്‍ സന്ദേശ്ഖാലിയിലെ സ്ത്രീകളുടെ പ്രതിഷേധത്തിന്റെ മുഖമായിരുന്നു.
ബസിര്‍ഹട്ടില്‍ നിന്ന് ബിജെപിസ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ അവസരം നല്കിയതില്‍ പ്രധാനമന്ത്രി മോദിയോട് നന്ദി പറയുന്നതായി രേഖ പത്ര പറഞ്ഞു. സന്ദേശ്ഖാലി ഇരകള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുമെന്നും അവര്‍ പറഞ്ഞു. നിലവിലെ എംപി നുസ്രത്ത് ജഹാനെ ഒഴിവാക്കി പകരം നൂറുല്‍ ഇസ്ലാമിനെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്.
ബിജെപി സന്ദേശ്ഖാലിയിലെയും ബംഗാളിലെയും സ്ത്രീകള്‍ക്കൊപ്പമാണ് നില്‍ക്കുന്നതെന്ന് തെളിയിക്കുന്ന പാര്‍ട്ടിയുടെ ശക്തമായ നിലപാടാണ് രേഖ പത്രയുടെ നാമനിര്‍ദേശത്തെ ബിജെപി നേതാവ് അമിത് മാളവ്യ വിശേഷിപ്പിച്ചത്. ഷാജഹാന്‍ ഷെയ്ഖില്‍ നിന്ന് കഷ്ടത അനുഭവിച്ച സന്ദേശ്ഖാലിയുടെ ഇരകളില്‍ ഒരാളാണ് അവര്‍.
മമത ബാനര്‍ജി വോട്ട് ചോദിക്കുന്നതിന് മുമ്പ് നിശബ്ദത അനുഭവിക്കുന്ന, നിസംഗതയ്‌ക്ക് വിധേയരായ സ്ത്രീകളുടെ കണ്ണുനീര്‍ തുടയ്‌ക്കട്ടെ. സന്ദേശ്ഖാലിയിലെയും ബംഗാളിലെയും സ്ത്രീകള്‍ക്കൊപ്പമാണ് ബിജെപിയെന്ന് ഉറക്കെ പ്രസ്താവിക്കുന്നതാണ് സ്ഥാനാര്‍ത്ഥിത്വമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: