കൊല്ലൂര്‍: കൊല്ലൂര്‍ മൂകാംബിക ദേവീക്ഷേത്രത്തിലെ പത്ത് നാള് നീളുന്ന വാര്‍ഷിക ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ഡോ. കെ. നിത്യാനന്ദ അഡിഗയുടെ കാര്‍മികത്വത്തില്‍ ഇന്നലെ രാവിലെ നടന്ന സ്തംഭ ഗണപതി പൂജയോടെയാണ് മഹോത്സ ചടങ്ങുകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് കൊടിയേറ്റവും വൈകീട്ട് യാഗശാല പ്രവേശനവും രാത്രി നഗരോത്സവവും നടന്നു.
ഉത്സവത്തിന്റെ പ്രധാന ചടങ്ങായ മഹാരഥോത്സവം ഏപ്രില്‍ ഒന്നിന് വൈകീട്ട് അഞ്ചിന് നടക്കും. ക്ഷേത്ര മതിലിന് പുറത്ത് ക്ഷേത്രത്തിന് മുമ്പില്‍ തയ്യാറാക്കിയ ബ്രഹ്മരഥത്തില്‍ ഉച്ചയ്ക്ക് 11.30 ന് രഥാരോഹണവും പൂജകള്‍ക്ക് ശേഷം രഥചലനവും നടക്കും.
വര്‍ഷത്തിലൊരിക്കല്‍ ദേവീവിഗ്രഹം ക്ഷേത്രത്തിന് പുറത്ത് രഥത്തില്‍ എഴുന്നള്ളിക്കുന്ന ചടങ്ങാണിത്. ഏപ്രില്‍ രണ്ടിന് ഓക്കുളി ഉത്സവവും സൗപര്‍ണികയില്‍ ആറാട്ടും ഏപ്രില്‍ മൂന്നിന് രാവിലെ അശ്വാരോഹണോത്സവത്തിനും മഹാപൂര്ണാഹുതിക്കും ശേഷം ധ്വജാവരോഹണത്തോടെ ഉത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: