കോട്ടയം: മാറിയ കാലത്ത് മണ്ണില്‍ അധികം കാണാത്ത മണ്ണിരകള്‍ക്കായി എം.ജി സര്‍വകലാശാലയിലൊരു മ്യൂസിയം. കോട്ടയത്തെ സര്‍വകലാശാല ആസ്ഥാനത്തു സ്ഥിതി ചെയ്യുന്ന എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് ആന്‍ഡ് സസ്റ്റയിനബിള്‍ ഡെവലപ്‌മെന്റ് സെന്ററിലാണ് ഈ മ്യൂസിയമുള്ളത്.
പൂര്‍വ്വഘട്ട മലനിരകളില്‍ അപൂര്‍വമായി കാണുന്ന രണ്ടിനം പുതിയ മണ്ണിരകളെ കൂടി ഈയിടെ മ്യൂസിയത്തില്‍ പുതുതായി എത്തിച്ചിട്ടുണ്ട് . ഇത് അടക്കം പുതിയ 10 ഇനങ്ങളെയാണ് പോയ വര്‍ഷം സെന്റര്‍ കണ്ടെത്തി കൊണ്ടുവന്നത്. ഒഡീഷയിലെ ജയ്പൂര്‍ ഘാട്ടി, റാണി ഡുഡുമ പ്രദേശങ്ങളില്‍ നിന്നാണ് പുതിയ രണ്ടിനങ്ങളെ കൊണ്ടുവന്നത്. പരിസ്ഥിതി മാറ്റങ്ങള്‍ ഏറ്റവും അധികം ബാധിക്കുന്ന മണ്ണിരകളെ കുറിച്ചുള്ള പഠനം കാലാവസ്ഥാ പഠനത്തില്‍ വളരെയധികം പ്രധാനപ്പെട്ടതാണെന്ന് സെന്റര്‍ ഡയറക്ടര്‍ ഡോ. എ.പി. തോമസ് പറഞ്ഞു. ഇരുപതിനായിരം മണ്ണിരകളുടെ സാമ്പിള്‍ ശേഖരമുള്ള ഈ സെന്റര്‍ രാജ്യത്തെ രണ്ടാമത്തേതാണ്. ഇന്ത്യയിലുള്ള സ്പീഷീസുകളില്‍ 50 ശതമാനവും ഇവിടെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: