തിരുവനന്തപുരം: സിദ്ധാര്‍ത്ഥന്റെ കൊലപാതകത്തില്‍ സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുകയും തെളിവുകള്‍ നശിപ്പിക്കുകയും ചെയ്യുന്നുവെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ. യു. ഈശ്വരപ്രസാദ്.
സിബിഐ അന്വേഷണത്തിന് വേണ്ടി സര്‍ക്കാര്‍ ഒരടിപോലും മുന്നോട്ട് പോകുന്നില്ല. മുഖ്യമന്ത്രി ഉത്തരവിട്ടത് പ്രതിഷേധങ്ങളെ ഭയന്നതിനാലാണ്. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് രണ്ട് ആഴ്ച കഴിഞ്ഞിട്ടും ആവശ്യമായ ഒരു നടപടിയും ചെയ്തില്ല. ഒരുവശത്ത് നടപടിക്രമങ്ങള്‍ ബോധപൂര്‍വ്വം വൈകിപ്പിക്കുന്ന സമയത്ത്, മറുവശത്ത് എസ്എഫ്ഐക്കാരെ സംരക്ഷിക്കുന്നതിനു വേണ്ടി പോലീസും മറ്റ് അധികൃതരും തെളിവുകള്‍ നശിപ്പിക്കാനുള്ള പണിയെടുക്കുന്നു.
പരുമല പമ്പ കോളജില്‍ മൂന്ന് എബിവിപിക്കാരെ എസ്എഫ്ഐക്കാര്‍ ക്രൂരമായി കൊന്ന കേസില്‍ പ്രതികള്‍ രക്ഷപ്പെട്ടത് പോലീസ് തെളിവ് നശിപ്പിച്ചതും അന്വേഷണം അട്ടിമറിച്ചതു കൊണ്ടുമാണ്. ഇടതുപക്ഷ പ്രവര്‍ത്തകര്‍ പ്രതിയാകുന്ന കേസുകളില്‍ ഇത് പോലീസ് സ്ഥിരമായി ചെയ്യുന്നു. അതിന് വേണ്ടിയുള്ള സമയം ലഭിക്കാനാണ് സിദ്ധാര്‍ത്ഥന്റെ കേസില്‍ സിബിഐ അന്വേഷണത്തിനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ വൈകിപ്പിക്കുന്നത്. സിബിഐ അന്വേഷണത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മുന്നോട്ട് പോയില്ലെങ്കില്‍ വലിയ പ്രതിഷേധങ്ങള്‍ മുഖ്യമന്ത്രി നേരിടേണ്ടിവരുമെന്ന് ഈശ്വരപ്രസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: