ധാക്ക: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് കൂറ്റന്‍ വിജയം. 328 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സില്‍ വിജയിക്കാന്‍ 511 റണ്‍സ് വേണ്ടിയിരുന്ന ബംഗ്ലാദേശിനെ 182 റണ്‍സിന് ഓള് ഔട്ടാക്കിയാണ് ശ്രീയലങ്കയുടെ വിജയം. സ്കോര്‍ ചുരുക്കത്തില്‍: ശ്രീലങ്ക: 280, 418. ബംഗ്ലാദേശ്: 188, 182.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ കസുന്‍ രജിതയുടെ തകര്‍പ്പന്‍ പ്രകടനമാണ് ലങ്കന്‍ വിജയത്തിന്റെ ഹൈലൈറ്റ്. വിശ്വ ഫെര്‍ണാണ്ടോ മൂന്നും ലഹിരു കുമാര രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. പുറത്താകാതെ 87 റണ്‍സെടുത്ത മൊനിമുള്‍ ഹഖ് മാത്രമാണ് ബംഗ്ലാദേശിന് വേണ്ടി മികച്ച ബാറ്റിങ് നടത്തിയത്. 33 റണ്‍സെടുത്ത മെഹ്ദി ഹസ്സന് റാസ, 19 റണ്‍സെടുത്ത സാക്കിര്‍ ഹസന്, 12 റണ്‍സെടുത്ത ഷൊറിഫുഹ ഇസ്ലാം എന്നിവരാണ് ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍. ലങ്കയുടെ ധനഞ്ജയ ഡിസില്‍വയാണ് കളിയിലെ താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: