തിരുവല്ല: കെപിഎംഎസ് 53-ാം സംസ്ഥാന സമ്മേളനം മഹാത്മ അയ്യങ്കാളി നഗറില്‍ (തിരുവല്ല മുനിസിപ്പല്‍ പബ്ലിക് സ്റ്റേഡിയം) ആയിരങ്ങള്‍ പങ്കെടുത്ത പൊതുസമ്മേളനത്തോടെ തുടങ്ങി. കെപിഎംഎസ് പ്രസിഡന്റ് എല്‍. രമേശന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനം ആലുവ അദൈ്വതാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മ ചൈതന്യ ഉദ്ഘാടനം ചെയ്തു.
ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍, ഡോ. ഗീവര്‍ഗീസ് മാര്‍ കുറിലോസ് മെത്രാപ്പൊലീത്ത, കേരള മുസ്ലീം ജമാ അത്ത് ഫെഡറേഷന്‍ പ്രസിഡന്റ് കടയ്‌ക്കല്‍ അബ്ദുള്‍ അസീസ് മൗലവി, കേരള ലത്തീന്‍ കത്തോലിക്ക അസോസിയേഷന്‍ പ്രസിഡന്റ്‌റ് അഡ്വ. ഷെറി ജെ. തോമസ്, ദളിത് ആദിവാസി സംയുക്ത സമിതി ചെയര്‍മാന്‍ കെ.കെ. സുരേഷ്, എം.എസ.് സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഇന്ന് രാവിലെ 10ന് ചാത്തന്‍ മാസ്റ്റര്‍ നഗറില്‍ (അലക്‌സാണ്ടര്‍ മാര്‍ത്തോമ സ്മാരക ആഡിറ്റോറിയം) ചേരുന്ന പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എല്‍. രമേശന്‍ അദ്ധ്യക്ഷത വഹിക്കും. പ്രവര്‍ത്തന റിപ്പോര്‍ട്ടും, കണക്ക് അവതരണവും ഗ്രൂപ്പ് ചര്‍ച്ചയും നടക്കും.
4.30ന് പ്രാതിനിധ്യ ജനാധിപത്യത്തില്‍ ജാതി സെന്‍സസിന്റെ പ്രസക്തി സെമിനാര്‍ ദേശീയ ജുഡീഷ്യല്‍ അക്കാദമി മുന്‍ ചെയര്‍മാന്‍ ഡോ. ജി. മോഹന്‍ഗോപാല്‍ ഉദ്ഘാടനം ചെയ്യും. സണ്ണി എം. കപിക്കാട് മോഡറേറ്ററായിരിക്കും. എംഇഎസ് പ്രസിഡന്റ് ഡോ. പി.എ. ഫസല്‍ ഗഫൂര്‍, ആര്‍ജെഡി സെക്രട്ടറി ജനറല്‍ ഡോ. വര്‍ഗീസ് ജോര്‍ജ്ജ്, മാധ്യമ പ്രവര്‍ത്തക സിന്ധു നെപ്പോളിയന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 6.30 മുതല്‍ ഗായിക പുഷ്പവതിയും സംഘവും അവതരിപ്പിക്കുന്ന സര്‍ഗസന്ധ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: