ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തെലങ്കാന മുന്‍മുഖ്യമന്ത്രിയും ബിആര്‍എസ് അധ്യക്ഷനുമായ കെ. ചന്ദ്രശേഖരറാവുവിന് വലിയ തിരിച്ചടി. റാവുവിന്റെ അനന്തരവനും രാജ്യസഭാ എംപിയുമായ ജെ. സന്തോഷ് റാവു ഭൂമി തട്ടിപ്പു കേസില്‍ കുടുങ്ങി. ബന്ജാര ഹില്‍സിലെ സുപ്രധാനമായ സ്ഥലത്തെ, 40 കോടി രൂപയെങ്കിലും വില വരുന്ന, 1350 ചതുരശ്ര യാര്‍ഡ് ഭൂമി കൈയേറിയെന്നാണ് കേസ്. സന്തോഷ് റാവുവിനൊപ്പം ലിംഗ റെഡ്ഡി ശ്രീധര്‍ എന്നയാളും പ്രതിയാണ്.
നവയുഗ എന്‍ജിനീയറിങ് കമ്പനിയാണ് പരാതിക്കാര്‍ തങ്ങളുടെ കൈവശമുണ്ടായിരുന്ന ഭൂമി ഇവര്‍ കൈയേറിയെന്നാണ് പരാതി. പ്രാഥമിക അന്വേഷണം നടത്തിയ പോലീസ് കേസ് എടുക്കുകയായിരുന്നു. വസ്തുക്കരം അടയ്ക്കാന്‍ ചെന്നപ്പോഴാണ് മറ്റു ചിലരുടെ പേരില്‍ അത് അടച്ചുവെന്ന് കണ്ടെത്തിയത്. ഇതോടെ അവര്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് പോലീസ് പറഞ്ഞു. വിവാദമായ ഭൂമി രണ്ടു പ്ലോട്ടുകളാണ്, ഒന്ന് 970 ചതുരശ്ര യാര്‍ഡും മറ്റൊന്ന് 380 ചതുരശ്ര യാര്‍ഡും ഇവ ഒരു ദമ്പതികളുടേതായിരുന്നു.
അവരില്‍ നിന്ന് 2010 ജൂലൈയിലാണ്, നവയുഗ എന്‍ജിനീയറിങ് കമ്പനിയുടമ ചിന്താ മാധവന് ഭൂമി വാങ്ങിയത്. വസ്തുവിന് മറ്റവകാശികള്‍ ഇല്ലെന്നു കാണിച്ചുള്ള സര്‍ട്ടിഫിക്കറ്റും ഇവര്‍ക്ക് ലഭിച്ചിരുന്നു. അടുത്തിടെ ഇവര്‍ ഭൂമിയില്‍ ചെന്നപ്പോള്‍ അവിടെ രണ്ടു മുറികളുള്ള കെട്ടിടം പണിതിരിക്കുന്നു. തുര്‍ടന്ന് അന്വേഷിച്ചപ്പോള്‍ വ്യാജരേഖ ഉപയോഗിച്ച് സന്തോഷ് റാവു ഭൂമി തട്ടിയെടുത്തതായി മനസിലാക്കി. അതിനു ശേഷമാണ് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: