Categories: WorldCareer

അധിക കാലമില്ല, ഈ വാഗ്ദത്ത ഭൂമികള്‍. കാനഡയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുന്നു

Published by

ഓരോ ദിവസവും വിദേശ രാജ്യങ്ങളിൽ പുതിയ നിയന്ത്രണങ്ങൾ വരികയാണ്. യു.കെയും ആസ്ട്രേലിയയും കാനഡയും മലയാളികളടക്കമുള്ള വിദേശ വിദ്യാർത്ഥികൾക്ക് അധികകാലം കുടിയേറാൻ കഴിയില്ലെന്ന സൂചനയാണ് നൽകുന്നത്.
തൊഴിലില്ലായ്മ രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ താൽക്കാലികമായി തങ്ങുന്ന വിദേശികളുടെ എണ്ണം കുറയ്‌ക്കാൻ കാനഡ ലക്ഷ്യമിടുന്നു. അടുത്ത മൂന്നു വർഷത്തിനുള്ളിൽ താത്കാലിക വിദേശികളെ ജനസംഖ്യയുടെ 5% ആക്കി കുറയ്‌ക്കുമെന്നാണ് പ്രഖ്യാപനം. നിലവിൽ ഇത് 6.2ശതമാനമാണ്. വിദ്യാർത്ഥികളും തൊഴിലാളികളും നിയന്ത്രണത്തിന്റെ പരിധിയിൽ വരുമെന്ന് ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ വ്യക്തമാക്കി. താൽക്കാലിക താമസക്കാർക്ക് തങ്ങാവുന്ന സമയപരിധിയിൽ നിയന്ത്രണം കൊണ്ടുവരും. മാനദണ്ഡങ്ങൾ കർക്കശമാക്കുകയും ചെയ്യും. ഇത് ആദ്യമായാണ് താൽക്കാലിക താമസക്കാരെ കുറയ്‌ക്കാൻ കാനഡ ഒരുങ്ങുന്നത്. വിദേശ വിദ്യാർഥികളുടെ നിലവിൽ എണ്ണം പെരുകുന്നതിനാൽ ഈ വർഷം താമസസൗകര്യം ലഭ്യമല്ലാത്ത സാഹചര്യവുമുണ്ട്. കനത്ത ഫീസടച്ച് വരിക, പഠിക്കുക, തിരികെ പോരുക എന്നതിൽ കവിഞ്ഞ ലക്ഷ്യമൊന്നും ഇനി കാനഡയിൽ നിന്ന് പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല. നിലവിൽ ഇവിടത്തെ വിദേശ വിദ്യാത്ഥികളിൽ 40 ശതമാനത്തോളം ഇന്ത്യാക്കാരാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by