കൊച്ചി: കരുവന്നൂര്‍ കേസില്‍ ഇഡി പിടിച്ചെടുത്ത രേഖകള്‍ വിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് . ഇതിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച്.
രേഖകളുടെ ഒറിജിനല്‍ വേണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം.നേരത്തെ ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി പിഎംഎല്‍എ കോടതി തള്ളിയിരുന്നു.
കേസിലെ ഇഡി അന്വേഷണം അനിശ്ചിതമായി തുടരാന്‍ പറ്റില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സഹകരണ സംഘങ്ങള്‍ കോടീശ്വരന്‍മാര്‍ക്കുള്ളതല്ലെന്നും സാധാരണക്കാര്‍ക്ക് വേണ്ടിയുള്ളതാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.
പാവപ്പെട്ട ജനങ്ങള്‍ അദ്ധ്വാനിച്ചുണ്ടാക്കിയ പണമാണ് സഹകരണ സംഘങ്ങളില്‍ നിക്ഷേപിക്കുന്നത്. ഈ പണം നഷ്ടമാകുമ്പോള്‍ സംഘങ്ങളില്‍ അവര്‍ക്ക് വിശ്വാസം നഷ്ടപ്പെടുന്നതാണ് സഹകരണ സംഘങ്ങളില്‍ ഇപ്പോള്‍ സംഭവിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: