Categories: India

പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലാതെ കോണ്‍ഗ്രസ്, നേതാക്കളുടെ പ്രചാരണ പരിപാടികള്‍ വെട്ടിച്ചുരുക്കും

Published by

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലാതെ വലയുകയാണ് കോണ്‍ഗ്രസ്. ആദായ നികുതി വകുപ്പ് അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെയാണ് പാര്‍ട്ടി നട്ടം തിരിയുന്നത്.

ഈ സാഹചര്യത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പിസിസികളും സ്ഥാനാര്‍ത്ഥികളും പണം കണ്ടെത്തേണ്ടി വരും. അക്കൗണ്ടുകള്‍ മരവിച്ചതോടെ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനുളള എഐസി സി വിഹിതത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വമുണ്ട്. യാത്രാ ചെലവുകളിലടക്കം പ്രതിസന്ധി നേരിടുന്നതിനാല്‍ പ്രധാന നേതാക്കളുടെ പ്രചാരണ പരിപാടികള്‍ വെട്ടിച്ചുരുക്കാനാണ് നീക്കം.

അഞ്ച് വര്‍ഷം മുമ്പ് ആദായ നികുതി റിട്ടേണ്‍ അടയ്‌ക്കാന്‍ വൈകിയെന്നതിനാലാണ് കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചത്. 210 കോടി പിഴയും ചുമത്തി. ചെക്കുകള്‍ ബാങ്കുകള്‍ സ്വീകരിക്കാതെ വന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ മനസിലാക്കിയത്.

കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും നാല് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.

 

 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by