വേനൽചൂടിൽ പൊള്ളുന്ന കേരളത്തിൽ നിന്നും മഞ്ഞിന്റെ തണുപ്പിലേക്ക് ഒരു യാത്ര പോയിരിക്കുകയാണ് ചാക്കോച്ചനും പ്രിയയും ഇസഹാഖും. കാശ്മീരിലേക്കാണ് ചാക്കോച്ചന്റെയും കുടുംബത്തിന്റെയും യാത്ര. യാത്രയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ താരം പങ്കിട്ടുണ്ട്.
സ്വർഗ്ഗത്തിന് കാശ്മീർ എന്നല്ലാതെ മറ്റെന്തു പേരാണുള്ളത് എന്നാണ് ചാക്കോച്ചൻ ചോദിക്കുന്നത്.
കുഞ്ചാക്കോ ബോബനെ പോലെ തന്നെ നിറയെ ആരാധകരുണ്ട് മകൻ ഇസഹാക്ക് ബോബനും. 14 വർഷത്തെ കാത്തിരിപ്പിനുശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഒരു കുഞ്ഞ് പിറന്നത്. 2019 ഏപ്രിൽ 16നായിരുന്നു ഇസഹാക്കിന്റെ ജനനം. ഇസുക്കുട്ടന്റെ ഫൊട്ടോകൾ ചാക്കോച്ചൻ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. എന്തായാലും കാശ്മീരിലെ ചിൽ ഹോളിഡേ ആഘോഷമാക്കുകയാണ് കുഞ്ഞ് ഇസുക്കുട്ടൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: