ദുബായ് : റമദാൻ ഇൻ ദുബായ് പ്രചാരണപരിപാടിയുടെ ഭാഗമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി, ബ്രാൻഡ് ദുബായ് എന്നിവർ ചേർന്ന് ജുമേയ്‌റ റോഡിൽ പ്രത്യേക അലങ്കാരങ്ങളും, വർണ്ണക്കാഴ്ചകളും ഒരുക്കി.
ഇതിന്റെ ഭാഗമായി ജുമേയ്‌റ റോഡിൽ ഇത്തിഹാദ് മ്യൂസിയം മുതൽ മദിനത് ജുമേയ്‌റ വരെയുള്ള മേഖലയിൽ വർണ്ണവിളക്കുകളും, ദീപാലങ്കാരക്കാഴ്ചകളും ഒരുക്കിയിട്ടുണ്ട്.
ഇതിൽ ജുമേയ്‌റ പള്ളിയുടെ മുഖപ്പിൽ ഒരുക്കിയിരിക്കുന്ന കണ്ണഞ്ചിക്കുന്ന അലങ്കാര ദീപങ്ങൾ ഏറെ മനോഹരമാണ്. ഈ അലങ്കാരങ്ങൾക്കായി ഏറെ നൂതനമായ ലൈറ്റിംഗ് സാങ്കേതികവിദ്യകളാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
മുഹമ്മദ് ബിൻ റാഷിദിന്റെ ദീർഘ ദർശനത്തിന്റെ ഫലമായി ആഗോളതലത്തിൽ തന്നെ പ്രധാനപ്പെട്ട ഒരു വാണിജ്യ, സാമ്പത്തിക കേന്ദ്രമായി മാറിയ ഒരു നഗരത്തിന്റെ നേർക്കാഴ്ചയാണ് ജുമേയ്‌റ റോഡ്. ദുബായ് നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു തെരുവും, ടൂറിസ്റ്റുകൾ ഏറെ എത്തുന്ന ഒരു ഇടവുമാണിത്.
പ്രശസ്തമായ ഏറെ റെസ്റ്ററന്റുകളും, കഫേകളും, ഹോട്ടലുകളും ജുമേയ്‌റ റോഡിന് ഇരുവശത്തുമായി സ്ഥിതി ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: