നാലുവര്‍ഷത്തിനിപ്പുറം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസുകളും ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറി സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍ പെടാതെ വിദേശരാജ്യങ്ങളില്‍ ഉള്ളവരുമായി ബന്ധപ്പെടാനാണ് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് പ്രയോജനപ്പെടുത്താറുണ്ട്. ഈ സംഭവങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി നേരത്തെ അന്വേഷിച്ചു തുടങ്ങിയിരുന്നു. സ്പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഏറ്റെടുക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ സമ്മതം ആവശ്യമാണ്. ഇതിനാലാണ് വിജ്ഞാപനം ഇറക്കിയത്. നാലു വര്‍ഷത്തിനിടെ 14 സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തത് 20 കേസുകളാണ് . കോഴിക്കോട് കസബ 5 കേസുകള്‍, മലപ്പുറം സൈബര്‍ ക്രൈം, പെരുന്തല്‍മണ്ണ രണ്ടു വീതം, എറണാകുളം സെന്‍ട്രല്‍, തൃക്കാക്കര, കൊരട്ടി, പാലക്കാട് നോര്‍ത്ത് ,കൊപ്പം, മഞ്ചേരി തിരൂരങ്ങാടി, കൊളത്തൂര്‍ കണ്ണൂര്‍ മുഴക്കുന്ന്, കാസര്‍ഗോഡ് അമ്പലത്തറ എന്നിവിടങ്ങളില്‍ ഒന്നു വീതം എന്നിങ്ങനെയാണ് കേസുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: