വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാല്‍ ധനകാര്യസ്ഥാപനങ്ങള്‍ പിഴപ്പലിശയ്ക്കു പകരം പിഴത്തുക മാത്രമേ ചുമത്താവൂ എന്ന റിസര്‍വ്ബാങ്കിന്റെ പുതിയ ചട്ടം ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കിയേക്കും . കഴിഞ്ഞ ജനുവരി 1 മുതല്‍ നടപ്പാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.
ഏപ്രില്‍ ഒന്നു മുതല്‍ എടുക്കുന്ന പുതിയ വായ്പകള്‍ക്ക് പുതിയ ചട്ടം അപ്പോള്‍ തന്നെ ബാധകമാക്കണമെന്നും പഴയ വായ്പകള്‍ക്ക് ജൂണ്‍ 30നകം ബാധകമാക്കണമെന്നും ധനകാര്യസ്ഥാപനങ്ങള്‍ക്ക് ആര്.ബി.ഐ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചട്ടം നടപ്പാക്കാന്‍ സാവകാശം വേണമെന്ന് ബാങ്കുകള്‍ ആവശ്യപ്പെട്ടതോടെയാണ് ഏപ്രില്‍ ഒന്നിലേക്ക് മാറ്റിയത്.
വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ നിലവില്‍ വായ്പയുടെ പലിശ നിരക്കില്‍ മേലാണ് പിഴപ്പലിശ ചുമത്തുന്നത്. പിഴപ്പലിശയ്ക്ക് പകരം ന്യായമായ പിഴ മാത്രമേ ചുമത്താവൂ എന്നതാണ് പുതിയ നിര്‍ദ്ദേശം.
സാധാരണക്കാര്‍ക്ക് പ്രയോജനകരമായ ഈ ചട്ടം നടപ്പാക്കാന്‍ ബാങ്കുകള്‍ ഇനിയും സാവകാശം തേടുമോ എന്ന് വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: