ചെന്നൈ: വനംകൊള്ളക്കാരന്‍ വീരപ്പന്റെ മകള്‍ ചില്ലറക്കാരിയൊന്നുമല്ല. വിദ്യാറാണി നിയമബിരുദം എടുത്തിട്ടുണ്ട്. ഇപ്പോള്‍ സ്വന്തമായി കൃഷ്ണഗിരിയില്‍ സ്കൂള്‍ നടത്തുകയാണ്. 2024 ലോക് സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി കൂടിയാണ് വിദ്യാറാണി. തമിഴ്നാട്ടിലെ കൃഷ്ണഗിരി ലോക് സഭാ മണ്ഡലത്തില്‍ നാം തമിഴര്‍ കക്ഷിക്ക് വേണ്ടിയാണ് വീരപ്പന്റെ മകള്‍ വിദ്യാറാണി മത്സരിക്കുന്നത്.
നാം തമിഴര്‍ കക്ഷി നേതാവ് സീമാന്‍ കഴിഞ്ഞ ദിവസമാണ് 40 സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. നേരത്തെ ബിജെപിയിലായിരുന്ന വിദ്യാറാണി ഈയിടെ നാം തമിഴര്‍ കക്ഷിയിലേക്ക് മാറുകയായിരുന്നു.
2004 ഒക്ടോബര്‍ 24നാണ് വീരപ്പനെ പ്രത്യേക ദൗത്യസേന വെടിവെച്ച് കൊന്നത്. വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി പിഎംകെ പാര്‍ട്ടിയുടെ സഖ്യകക്ഷിയായ ടി.വി.കെ. പാര്‍ട്ടിയുടെ പ്രവര്‍ത്തകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: