Categories: Kerala

സിപിഎം സ്ഥാനാര്‍ത്ഥികള്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തിന് പകരം ഈനാംപേച്ചി, എലിപ്പെട്ടി ചിഹ്നങ്ങളില്‍ മത്സരിക്കേണ്ടിവരുമോ?

ലോകസഭ തിരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം കാഴ്ചവെച്ച് പാര്‍ട്ടി ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രത്തെ സംരക്ഷിക്കണമെന്ന് സിപിഎംകേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലന്‍. സിപിഎമ്മിന് ദേശീയപാര്‍ട്ടി പദവി നഷ്ടപ്പെട്ടാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ഈനാംപേച്ചി, നീരാളി, എലിപ്പെട്ടി പോലുള്ള ചിഹ്നങ്ങളില്‍ മത്സരിക്കേണ്ടിവരുന്ന ഗതികേടുണ്ടാകുമെന്നും ബാലന്‍ സഖാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

Published by

 

തിരുവനന്തപുരം: ലോകസഭ തിരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം കാഴ്ചവെച്ച് പാര്‍ട്ടി ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രത്തെ സംരക്ഷിക്കണമെന്ന് സിപിഎംകേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലന്‍. സിപിഎമ്മിന് ദേശീയപാര്‍ട്ടി പദവി നഷ്ടപ്പെട്ടാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ഈനാംപേച്ചി, നീരാളി, എലിപ്പെട്ടി പോലുള്ള ചിഹ്നങ്ങളില്‍ മത്സരിക്കേണ്ടിവരുന്ന ഗതികേടുണ്ടാകുമെന്നും ബാലന്‍ സഖാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ഒരു മലയാള ദിനപത്രത്തില്‍ വന്ന കാര്‍ട്ടൂണ്‍

സിപിഎമ്മിന് ദേശീയ പാര്‍ട്ടി എന്ന പദവി ഈ ലോക് സഭാ തെരഞ്ഞെടുപ്പോടെ നഷ്ടപ്പെട്ടേയ്‌ക്കും എന്ന ഭീതി നിലനില്‍ക്കുകയാണ്. അങ്ങിനെ സംഭവിച്ചാല്‍ അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന ചിഹ്നം തന്നെ സിപിഎമ്മിന് എന്നെന്നേയ്‌ക്കുമായി നഷ്ടപ്പെടും.

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നുസംസ്ഥാനങ്ങളില്‍നിന്നായി 11 പേരെ ജയിപ്പിച്ചെടുത്തില്ലെങ്കില്‍ ദേശീയപാര്‍ട്ടി എന്ന പദവി സിപിഎമ്മിന് നഷ്ടമാകും. അത് കൊണ്ട് തന്നെ കൂടുതല്‍ സീറ്റുകളും വോട്ട് വിഹിതവും ഒപ്പിച്ചെടുക്കാനുള്ള നെട്ടോട്ടത്തിലാണ് സിപിഎം.

ഇന്ത്യയിലെ ഒരു പാര്‍ട്ടിയ്‌ക്ക് ദേശീയ പാര്‍ട്ടി പദവി നല്‍കുന്നതിന് മൂന്ന് തരം മാനദണ്ഡങ്ങളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട് വയ്‌ക്കുന്നത്.
1. മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി പതിനൊന്ന് എംപിമാര്‍
2. നാല് സംസ്ഥാനങ്ങളില്‍ നിന്നായി ആറ് ശതമാനം വോട്ടും നാല് എംപിമാരും
3. നാല് സംസ്ഥാനങ്ങളില്‍ എട്ട് ശതമാനം വോട്ടോടെ സംസ്ഥാന പാര്‍ട്ടി പദവി.

ഇതില്‍, നാല് സംസ്ഥാനങ്ങളില്‍ നിന്നായി നാല് എംപിമാരെ കിട്ടിയാലും ആറ് ശതമാനം വോട്ട് കിട്ടുക സിപിഎമ്മിന് ഇന്നത്തെ നിലയില്‍ അസാധ്യമാണ്. നാല് സംസ്ഥാനങ്ങളില്‍ എട്ട് ശതമാനം വോട്ട് കിട്ടുക എന്നതും എളുപ്പമല്ല. അതിനാല്‍ നാല് സംസ്ഥാനങ്ങളില്‍ സംസ്ഥാനപദവി കിട്ടില്ല.

ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അധികസമയം നല്‍കിയ കാരുണ്യത്തിലാണ് സിപിഎമ്മിന്റെ ദേശീയപാര്‍ട്ടിപദവി നഷ്ടമാകാതെ നില്‍ക്കുന്നത്. പക്ഷെ 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ അതിനുള്ള യോഗ്യത നേടിയില്ലെങ്കില്‍ സിപിഎമ്മിന്റെ ചിഹ്നം ഈനാംപേച്ചി, എലിപ്പെട്ടി, നീരാളി എന്നിവയായിരിക്കും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക