ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേന്ദ്രത്തിനെതിരെ പ്രതിഷേധ റാലി നടത്താന്‍ ആം ആദ്മിയും ഇന്‍ഡി സംഖ്യവും. കെജ്രിവാളിന് പിന്തുണയായി മാര്‍ച്ച് 31 ന് ഇന്‍ഡി സംഖ്യം റാലി സംഘടിപ്പിക്കുമെന്ന് ആം ആദ്മി മന്ത്രി അതിഷി പ്രഖ്യാപിച്ചു.
മാര്‍ച്ച് 21 ന് അറസ്റ്റിലായതിനെത്തുടര്‍ന്ന് മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കെജ്രിവാളിനെ റൂസ് അവന്യൂ കോടതി മാര്‍ച്ച് 28 വരെ ആറ് ദിവസത്തെ ഇഡി കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇതിനെതിരെയാണ് മാര്‍ച്ച് 31 ന് രാംലീല മൈതാനിയില്‍ ഇന്‍ഡി സഖ്യം ‘മഹാ റാലി’ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും അതിഷി പറഞ്ഞു.
ഇത് അരവിന്ദ് കെജ്രിവാളിനെ രക്ഷിക്കാനല്ല, ജനാധിപത്യത്തെ രക്ഷിക്കാനാണ് സംഘടിപ്പിക്കുന്നത്. പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് ജയിലില്‍ അടയ്ക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം സിറ്റിങ് മുഖ്യമന്ത്രിമാരെ ജയിലിലേക്ക് അയക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിയെ ജയിലില്‍ അടയ്ക്കുന്നതെന്ന് എഎപി മന്ത്രി വിമര്‍ശിച്ചു.
അതേസമയം ഇന്‍ഡി സംഖ്യം നടത്തുന്നത് കേവലമായ ഒരു പ്രഹസനം മാത്രമാണെന്നും. നിയമവും സര്‍ക്കാര്‍ സംവിധാനവും അതിന്റെ വഴിക്ക് സത്യസന്ധമായി തുടരുമെന്നും ബിജെപി പ്രതികരിച്ചു. 600 കോടിയുടെ അഴിമതി നടത്തിയ ഒരു വ്യക്തിയെ വെള്ളപൂശുന്നതിന് ഒരു പരിധി വേണമെന്നും അവര്‍ വിമര്‍ശിച്ചു. ജനങ്ങള്‍ ഇന്ന് സത്യത്തിലൂന്നിയുള്ള വികസനത്തിനാണ് ഊറ്റുനോക്കുന്നതെന്നും. ഇത്തരത്തിലുള്ള പ്രഹസനങ്ങള്‍ വിലപോകില്ലെന്നും ബിജെപി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: