ന്യൂദൽഹി: നെഹ്റു കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലമായ റായ്ബറേലിയിലും അമേഠിയിലും മത്സരിക്കാൻ വിസമ്മതിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്കാ വാദ്രയും. അമേഠി നേരത്തെ നഷ്ടമായതാണെങ്കിലും, ശാരീരിക വിഷമതകളാൽ സോണിയ ഗാന്ധി ഇത്തവണ മത്സരിക്കാത്ത സാഹചര്യം ഉണ്ടായതിനാലാണ് റായ്ബറേലിയിൽ ഒഴിവ് വന്നത്. പ്രിയങ്ക എത്തിയില്ലെങ്കിൽ റായ്ബറേലിയും കൈവിട്ടുപോകുമെന്നാണ് പ്രവർത്തകരുടെ ആശങ്ക.
കഴിഞ്ഞ തവണ അമേത്തിയിൽ വച്ച് സ്‌മൃതി ഇറാനിയുടെ കയ്യിൽ നിന്നും ഏറ്റു വാങ്ങേണ്ടിവന്ന നാണം കെട്ട തോൽവിയാണു രാഹുൽ ഗാന്ധിയെ പുറകോട്ടടിക്കുന്നത്. നാലാം ഘട്ട സ്ഥാനാർത്ഥി ലിസ്റ്റ് പുറത്ത് വിട്ടിട്ടും കോൺഗ്രസിന്റെ പ്രധാന നേതാക്കൾ എവിടെയാണ് മത്സരിക്കുക എന്നതിൽ ഒരു തീരുമാനം ആകാത്തത് പാർട്ടിയെയും ബാധിച്ചിട്ടുണ്ട്. ഒരു തിരിച്ചടി വരുമ്പോൾ ഒളിച്ചോടുന്ന ഇവർ എങ്ങനെയാണു ഒരു പാർട്ടിയെയും, അതിനപ്പുറം ഒരു രാജ്യത്തെയും നയിക്കുക എന്ന അടിസ്ഥാനപരമായ ചോദ്യവും ഉയരുന്നുണ്ട്.
46 സ്ഥാനാർത്ഥികളാണ് കോൺഗ്രസിന്റെ നാലാം പട്ടികയിലുളളത്. വാരാണസിയിൽ മോദിക്കെതിരെ, യുപി പിസിസി അധ്യക്ഷന്‍ അജയ് റായി സ്ഥാനാര്‍ത്ഥിയാകും. അംറോഹയിൽ പ്രാദേശിക ഘടകത്തിന്റെ പ്രതിഷേധം തള്ളി ബിഎസ്പിയിൽ നിന്നും കോൺഗ്രസിലെത്തിയ ഡാനിഷ് അലിക്ക് വീണ്ടും സീറ്റ് നല്‍കി. അംരോഹയിലെ സിറ്റിംഗ് എംപിയായ ഡാനിഷ്, എംപിയെന്ന നിലയില്‍ പരാജയമാണെന്നും അതിനാല്‍ സീറ്റ് നല്‍കരുതെന്നുമാണ് അംരോഹയില്‍ നിന്നുള്ള കോൺഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇത് നേതൃത്വം തളളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: