തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയില്‍ നിന്ന് 240 രൂപയും പ്ലസ്ടു വിദ്യാര്‍ത്ഥിയില്‍ നിന്ന് 270 രൂപയും പരീക്ഷാഫീസ് ഈടാക്കിയിട്ടും അവരുടെ ഉത്തരം കടലാസുകള്‍ നോക്കുന്ന അധ്യാപകര്‍ക്ക് പ്രതിഫലം നല്കാന് സര്‍ക്കാരിനു കാശില്ല.
കഴിഞ്ഞ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണ്ണയത്തില്‍ ഏതാണ്ട് 21,000 അധ്യാപകരാണ് പങ്കെടുത്തത്. 11.75 കോടി രൂപയാണ് ഇത്രയും അധ്യാപകര്‍ക്കായി സര്‍ക്കാര്‍ നല്‍കാനുള്ളത്. ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണ്ണയം ആയിട്ടും ആ തുക കൊടുത്തിട്ടില്ലെന്ന് അധ്യാപകര്‍ പറയുന്നു.
സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനാല്‍ പണം ലഭിക്കുമോ എന്ന ആങ്കയിലാണ് അധ്യാപകര്‍. ഒരു പരീക്ഷാ പേപ്പര്‍ നോക്കുന്നതിന് എട്ടര രൂപയാണ് അധ്യാപകര്‍ക്ക് പ്രതിഫലം. ഒരു ദിവസം 30 പേപ്പര്‍ നോക്കണം. ഈ തുകയ്ക്ക് പുറമേ ക്യാമ്പ് ഡി.എയും ലഭിക്കും. പരീക്ഷ പേപ്പര്‍ മൂല്യനിര്‍ണ്ണയത്തിനു മാത്രം 30 കോടിയിലേറെ രൂപ ചെലവുണ്ടെന്നും ഇതില്‍ 20 കോടി രൂപ ഇതിനകം വിതരണം ചെയ്തുവെന്നുമാണ് സര്‍ക്കാര്‍ നല്കുന്ന വിശദീകരണം.
ധനവകുപ്പ് കുടിശ്ശിക അനുവദിച്ചിട്ടുണ്ടെന്നും വിതരണം അധികം വൈകില്ലെന്നും സര്‍ക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: