യുദ്ധമുഖത്തോ വിദേശ ജയിലുകളിലോ കടല്‍ക്കൊള്ളക്കാരുടെ പിടിയിലോ അകപ്പെട്ടുപോയ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് രണ്ടാം ജന്മം നല്കിയ മനുഷ്യസ്നേഹി, നടക്കാത്ത കെ-റെയിലിനുവേണ്ടി നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് പെറ്റനാടും പിറന്നവീടും വിട്ടുപോകേണ്ടിവരുമെന്ന് വന്നപ്പോള്‍ അവരെ ചേര്‍ത്തുപിടിച്ച് സംരക്ഷിച്ച പോരാളി. കേന്ദ്രമന്ത്രി വി. മുരളീധരന്… ആറ്റിങ്ങലിന്റെ സ്വന്തം മുരളിയേട്ടന്, ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ ഓരോ വീട്ടില്‍ നിന്നും ലഭിക്കുന്ന സ്നേഹവും സ്വീകാര്യതയും മാത്രംമതി എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി. മുരളീധരന് ഓരോരുത്തര്‍ക്കും എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് വ്യക്തമാകാന്‍.
2019 മെയ് 30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാംവട്ടവും സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ കേരളത്തില്‍ നിന്നും ഒപ്പംകൂട്ടിയത് വി. മുരളീധരനെ. 2018ല്‍ മഹാരാഷ്ട്രയില്‍ നിന്ന് രാജ്യസഭയിലേക്ക്. ഏറെ പ്രാധാന്യമുള്ള വിദേശകാര്യ സഹമന്ത്രിയുടെ പദവിയും പ്രധാനമന്ത്രി നല്കി. തന്ത്രപരമായും സാമ്പത്തികമായും രാജ്യത്തിന്റെ നയതന്ത്രബന്ധത്തിന്റെ നിര്‍ണായകമായ മേഖലകളുടെ ചുമതലയ്ക്ക് പുറമെ പാര്‍ലമെന്ററി കാര്യവകുപ്പും പാസ്പോര്‍ട്ട് ഓഫീസുകളുടെ മേല്‍നോട്ടവും നല്കി. രാജ്യസഭയിലെ സര്‍ക്കാര്‍ ഡെപ്യൂട്ടി ചീഫ് വിപ്പുമായി. വി. മുരളീധരന് പ്രവാസികളുമായുള്ള അടുപ്പം മനസിലാക്കിയായിരുന്നു വിദേശകാര്യ വകുപ്പ് നല്‍കാനുള്ള തീരുമാനം.
ഐക്യരാഷ്ട്രസഭയില്‍ പ്രധാനമന്ത്രിയെ പ്രതിനിധീകരിച്ച് ഭാരതത്തിന്റെ ശബ്ദമാകുമ്പോള്‍ മലയാളികളുടെ അഭിമാനവും വാനോളം ഉയര്‍ന്നു. ജി 20 ബ്രസീല്‍ ഉച്ചകോടി മന്ത്രിതല സമ്മേളനത്തിലും ഭാരതത്തെ പ്രതിനിധീകരിച്ചത് വി. മുരളീധരനായിരുന്നു. ഓരോ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോഴും അവിടത്തെ ഭരണ തലവന്മാരുമായി മാത്രമായിരുന്നില്ല കൂടിക്കാഴ്ച. പ്രവാസികളുടെ ലേബര്‍ ക്യാമ്പുകളിലെത്തി അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടു. വിദേശ വിദ്യാര്‍ത്ഥികളുമായി നിരന്തരം സംവദിച്ചു.
പ്രവാസി വ്യവസായികളുമായുള്ള കൂടിക്കാഴ്ചകളിലൂടെ പുതിയ നയതന്ത്ര നീക്കങ്ങള്‍ക്ക് വഴിയൊരുക്കി. ഈ പ്രവര്‍ത്തനത്തിന്റെ ഫലം ആദ്യം കണ്ടത് കൊവിഡ് മഹാമാരിക്കാലത്ത് പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള വന്ദേഭാരത് മിഷന്റെ അമരക്കാരനായപ്പോഴാണ്. ലോക നേതാക്കളുമായുള്ള സൗഹൃദവും പ്രവാസികളുടെ സഹകരണവും അദ്ദേഹത്തിന് കൂടുതല്‍ കരുത്തേകി. റഷ്യ-ഉക്രൈന് യുദ്ധഭൂമിയില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടെ രക്ഷിക്കാന്‍ യുദ്ധം തന്നെ നിര്ത്തിവപ്പിച്ചതും ചരിത്രത്തിലിടം നേടി. അന്ന് ഓപ്പറേഷന് ഗംഗയിലൂടെ ഇരുപതിനായിരത്തിലധികം പേരെയാണ് തിരിച്ചെത്തിച്ചത്. ഓപ്പറേഷന് കാവേരി, ദേവീശക്തി, ദോസ്ത് തുടങ്ങിയ രക്ഷാദൗത്യങ്ങളുടെയെല്ലാം നയതന്ത്രകേന്ദ്രവും പ്രവാസികളുടെ മുരളിയേട്ടന് തന്നെ.
ഇറാനില്‍ നിന്ന് രക്ഷപ്പെടുത്തിയ അഞ്ചുതെങ്ങിലെ മത്സ്യത്തൊഴിലാളികള്‍ മുതല്‍ നൈജീരിയയില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ മലയാളി നാവികര്‍ ഉള്‍പ്പെടെ വി. മുരളീധരന്റെ ഇടപെടലില്‍ ജീവിത്തിലേക്ക് തിരികെ എത്തിയവര്‍ നിരവധിയുണ്ട്. ഇറാനിലെ വിദൂര ദ്വീപില്‍ അകപ്പെട്ടുപോയ കോഴിക്കോട് സ്വദേശി വത്സലയെ കപ്പലയച്ചാണ് രക്ഷിച്ചത്.
ഇതൊക്കെക്കൊണ്ടുതന്നെയാണ് ഏറ്റവുമൊടുവില്‍ സുഡാന് രക്ഷാദൗത്യത്തിന്റെ ചുമതലയും പ്രധാനമന്ത്രി വി. മുരളീധരന് നല്‍കിയത്. മാത്രമല്ല, കേരളത്തിലടക്കം പാസ്പോര്‍ട്ട് സേവാകേന്ദ്രങ്ങളുടെ നവീകരണം വഴി ജനങ്ങള്‍ക്ക് മികച്ച സേവനം ഉറപ്പാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
ഇടത് സര്‍ക്കാര്‍ കെട്ടിച്ചമച്ച സാമ്പത്തിക പ്രതിസന്ധിയുടെ യഥാര്‍ത്ഥ വസ്തുകള്‍ പുറത്ത് കൊണ്ടുവന്ന മലയാളിയുടെ പ്രതിപക്ഷനേതാവായി അദ്ദേഹം മാറി. കെ റെയില്‍ സമര സമയത്ത് ദുരിതത്തിലായ ഓരോ വീട്ടിലും കാല്‍നടയായി എത്തി പിന്തുണ നല്കി. കാലങ്ങളായുള്ള അഞ്ചുതെങ്ങ് മുതലപ്പൊഴിയിലെ അപകടങ്ങള്‍ക്ക് ശാശ്വത പരിഹാം കാണാന്‍ കേന്ദ്ര ഫിഷറീസ് മന്ത്രിയെ എത്തിച്ച് നടപടി തുടങ്ങി.
ആറ്റിങ്ങല്‍ ബൈപ്പാസ്, വന്ദേഭാരത് എക്സ്പ്രസ്, ചിറയിന്‍കീഴ് ഉള്‍പ്പെടെ റയില്‍വേ മേല്‍പ്പാലങ്ങള്‍, ശിവഗിരി ഉള്‍പ്പെടെ റെയില്‍വേ സ്റ്റേഷനുകളുടെ വികസനങ്ങള്‍, യുവാക്കള്‍ക്കായി തൊഴില്‍ മേളകള്‍… അങ്ങനെ വി. മുരളീധരന് ഇടപെട്ടത് എത്രയോ മേഖലകളില്‍. ഇതെല്ലാം ജനങ്ങളുടെ മുന്നില്‍ വച്ചാണ് വി.മുരളീധരന് ആറ്റിങ്ങലിലെ പോര്‍ക്കളത്തിലുള്ളത്.
ഒടുവില്‍ അഞ്ചുതെങ്ങില്‍ നിന്ന് റിക്രൂട്ടിങ്ങ് ഏജന്‍സിയുടെ ചതിയില്‍ പെട്ട് റഷ്യയില്‍ കുടുങ്ങിയ മൂന്നുപേരെ രക്ഷപ്പെടുത്താനുള്ള നടപടികളിലാണ് വി.മുരളീധരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: