മയാമി: മുന്‍ കാമുകന്റെ മരണ ശേഷം ആദ്യമായി കോര്‍ട്ടിലിറങ്ങി ലോക രണ്ടാം നമ്പര്‍ വനിതാ സിംഗിള്‍സ് ടെന്നിസ് താരം അരൈന സബലെങ്ക. മയാമി ഓപ്പണില്‍ തന്റെ സുഹൃത്ത് കൂടിയായ പൗള ബഡോസയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് താരം മൂന്നാം റൗണ്ടില്‍ കടന്നു. മത്സരത്തില്‍ സ്കോര്‍: 64, 63നാണ് സബലെങ്ക വിജയിച്ചത്.
കഴിഞ്ഞ ദിവസമാണ് താരത്തിന്റെ മുന്‍ കാമുകനും ഐസ് ഹോക്കി താരവുമായിരുന്ന കോന്സ്റ്റാന്റിന് കോള്ട്ട്സോവ് മരണമടഞ്ഞത്. സബലെങ്കയ്ക്ക് വളരെ മോശപ്പെട്ട ആഴ്ച്ചയാണ് കടന്നുപോയത്. മയാമി ഓപ്പണ്‍ ആദ്യ റൗണ്ട് മത്സരത്തിനിടെ മഴ പെയ്ത് മത്സരം ആറ് മണിക്കൂര്‍ വരെ വൈകിപ്പിച്ചു. മുന്‍ കാമുകന്റെ മരണ വാര്‍ത്തയെ കുറിച്ച് ഹൃദയഭേദകം എന്നാണ് സബലെങ്ക പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: