ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട്
പ്രതികരിച്ച ജര്‍മ്മനിക്ക് ഭാരതം ശക്തമായ താക്കീതു നല്കി. ജര്‍മ്മന്‍ നയതന്ത്രാലയത്തിലെ ഉപമേധാവി ജോര്‍ജ്ജ് എന്‍സ്വെയ്ലറെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധമറിയിച്ചു. ഇത്തരം പരാമര്‍ശങ്ങള്‍ ഭാരതത്തിന്റെ നീതിന്യായ വ്യവസ്ഥയിലുള്ള ഇടപെടലാണ്, ഭാരതത്തിലെ നീതിന്യായ വ്യവസ്ഥയെ ദുര്‍ബലമാക്കുന്ന തരം പ്രസ്താവനയാണ്.
ഭാരതം കരുത്തുറ്റ, തുടിക്കുന്ന ജനാധിപത്യമാണ്. മറ്റു ജനാധിപത്യ രാജ്യങ്ങളിലേതുപോലെ ഇവിടെയും ഇക്കാര്യത്തില്‍ നിയമം അതിന്റെ വഴിക്കു തന്നെ നീങ്ങും. വിവേചനപരമായ പ്രസ്താവനകള്‍, അനാവശ്യമാണ്, വിദേശകാര്യ മന്ത്രാലയം ജര്‍മ്മനിയെ അറിയിച്ചു. ഭാരതം ജനാധിപത്യ രാജ്യമായതിനാല്‍ കേജ്രിവാളിന് നീതിയുക്തവും നിഷ്പക്ഷവുമായ വിചാരണ ലഭിക്കുമെന്ന് കരുതുന്നുവെന്നാണ് ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: