മൊഹാലി: ഐ പി എല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ വിജയം നേടി പഞ്ചാബ് കിംഗ്‌സ്. 175 റണ്‍സ് വിജയ ലക്ഷ്യം പഞ്ചാബ് കിംഗ്‌സ് 19.2 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ നേടി.
പഞ്ചാബിന് ശിഖര്‍ ധവാന്‍ ടീമിന് മികച്ച തുടക്കമാണ് നല്‍കിയത്.പതിനാറ് പന്തില്‍ 22 റണ്‍സും ജോണി ബൈര്‍സ്റ്റോ മൂന്ന് പന്തില്‍ ഒമ്പത് റണ്‍സും നേടിയപ്പോള്‍ പവര്‍പ്ലേയില്‍ അതിശക്തമായ തുടക്കമാണ് പഞ്ചാബിന് കിട്ടിയത്. എന്നാല്‍ ഒരേ ഓവറില്‍ രണ്ട് പേരും പുറത്തായി. പഞ്ചാബ് 42/2 എന്ന നിലയിലായി.
മൂന്നാം വിക്കറ്റില്‍ പ്രഭ്‌സിമ്രാന്‍ സിംഗും സാം കറനും ചേര്‍ന്ന് 42 റണ്‍സ് നേടി മുന്നോട്ട് നയിക്കുന്നതിനിടെയാണ് 26 റണ്‍സ് നേടിയ സിംഗിനെ കുല്‍ദീപ് യാദവ് പുറത്താക്കിയത്. പത്തോവര്‍ പിന്നിടുമ്പോള്‍ 87 റണ്‍സായിരുന്നു മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് നേടിയത്.
ജിതേഷ് ശര്‍മ്മയെ കുല്‍ദീപിന്റെ ഓവറില്‍ പന്ത് സ്റ്റംപ് ചെയ്യുമ്പോള്‍ പഞ്ചാബ് 4 വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെന്ന നിലയിലായിരുന്നു. അവസാന രണ്ടോവറില്‍ പഞ്ചാബിന് 10 റണ്‍സ് മാത്രമാണ് നേടേണ്ടിയിരുന്നത്.
ഖലീല്‍ അഹമ്മദ് എറിഞ്ഞ 19ാം ഓവറില്‍ സാം കറനെയും ശശാങ്ക് സിംഗിനെയും അടുത്തടുത്ത പന്തുകളില്‍ പഞ്ചാബിന് നഷ്ടമായത് മത്സരം കൂടുതല്‍ ആവേശകരമാക്കി. കറന്‍ 47 പന്തില്‍ നിന്ന് 63 റണ്‍സ് നേടി. അഞ്ചാം വിക്കറ്റില്‍ 67 റണ്‍സാണ് സാം കറന്‍- ലിയാം ലിവിംഗ്സ്റ്റണ്‍ കൂട്ടുകെട്ട് നേടിയത്. അവസാന ഓവറില്‍ പഞ്ചാബിന് ജയിക്കാന്‍ 6 റണ്‍സാണ് വേണ്ടിയിരുന്നത്.
സിക്‌സര്‍ പറത്തി ലിയാം ലിവിംഗ്റ്റണ്‍ ടീമിന്റെ 4 വിക്കറ്റ് വിജയം ഉറപ്പാക്കി. 21 പന്തില്‍ പുറത്താകാതെ 38 റണ്‍സാണ് ലിയാം ലിവിംഗ്സ്റ്റണ്‍ നേടിയത്.
ഇന്നലെ നടന്ന ഈ സഗീസണിലെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് എതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സ് വിജയം നേടി. ആറ് വിക്കറ്റിനാണ് ചെന്നൈയുടെ വിജയം. 174 റണ്‍സ് വിജയലക്ഷ്യം എട്ട് പന്ത് ബാക്കി നില്‍ക്കെ ചെന്നൈ മറി കടന്നു. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഏവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 173 റണ്‍സെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: