അരവിന്ദ് കെജ്രിവാളിന്റെ ഇഡി അറസ്റ്റിനും കസ്റ്റഡിയ്ക്കുമെതിരെ നല്കിയ ഹര്‍ജി അടിയന്തരമായി വാദം കേള്‍ക്കാതെ ഹൈക്കോടതി മാറ്റിവെച്ചു. അടിയന്തരമായി വാദംകേള്‍ക്കുന്നതിനായി ഈ ഹര്‍ജി ലിസ്റ്റ് ചെയ്യണമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അഭിഭാഷകന് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഈ അപേക്ഷ നിരസിച്ചു.പകരം ഈ കേസില്‍ അടുത്ത ബുധനാഴ്ച മാത്രമേ വാദം കേള്‍ക്കൂ.
വ്യാഴാഴ്ചയാണ് അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. പിന്നീട് ദല് ഹി റേസ് കോഴ്സ് കോടതി ആറ് ദിവസത്തേക്ക് കെജ്രിവാളിനെ ഇഡി കസ്റ്റഡിയില്‍ വിടാന്‍ തീരുമാനിച്ചു. അറസ്റ്റും തന്റെ റിമാന്റും തെറ്റാണെന്നും ഉടനെ ജാമ്യത്തില്‍ വിടാനുമായിരുന്നു കെജ്രിവാള് ദല്‍ഹി ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ഇതാണ് കോടതി അടിയന്തരവാദം കേള്‍ക്കലിന് ലിസ്റ്റ് ചെയ്യാന്‍ തയ്യാറാകാതിരുന്നത്. പകരം ഈ കേസില്‍ അടുത്ത ബുധനാഴ്ച മാത്രമേ വാദം കേള്‍ക്കൂ.
ആം ആദ്മിയുടെയും അരവിന്ദ് കെജ്രിവാളിന്റെയും നുണപ്രചരണത്തിന് ഏറ്റ തിരിച്ചടിയാണ് ഹൈക്കോടതിയുടെ തീരുമാനമെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല പറഞ്ഞു. “താങ്കള്‍ക്ക് കോടതി ജാമ്യം നിഷേധിച്ചപ്പോള്‍ ഇന്ത്യയില്‍ ജനാധിപത്യം അപകടത്തിലാണെന്ന് പറഞ്ഞ് താങ്കളുടെ അനുയായികള്‍ കോടതിയെ കുറ്റപ്പെടുത്തുന്നു. “- ഷെഹ് സാദ് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: