തിരഞ്ഞെടുപ്പ് ദിവസം അവധി ലഭിച്ചവരോട് വോട്ട് ചെയ്യുന്നതിന്റെ തെളിവ് ആവശ്യപ്പെടാന്‍ സ്ഥാപനങ്ങള്‍ക്ക് അധികാരമില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. തൂത്തുക്കുടി സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം. ഒരാളെ വോട്ട് ചെയ്യാന്‍ ആര്‍ക്കും നിര്‍ബന്ധിക്കാനുമാവില്ല. തെരഞ്ഞെടുപ്പ് ദിവസം ശമ്പളത്തോടുള്ള അവധി വ്യക്തിയുടെ അവകാശമാണെന്നും കോടതി പറഞ്ഞു. അവധി കിട്ടി എന്നതു കൊണ്ട് അയാള്‍ വോട്ടു ചെയ്യണമെന്നും അത് സ്ഥാപന അധികാരികള്‍ക്ക് മുന്നില്‍ തെളിയിക്കണമെന്നും നിര്‍ബന്ധമില്ല. ജോലിയുള്ളതുകൊണ്ട് വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല എന്ന് ഉറപ്പുവരുത്താനാണ് ശമ്പളത്തോട് കൂടിയ അവധി കൊടുക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നത്. ഒരാള്‍ വോട്ട് ചെയ്യാതെ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അയാള്‍ക്ക് മാത്രമായി കമ്പനി തുറന്നു പ്രവര്‍ത്തിക്കുമോ എന്നും ഡിവിഷന്‍ ബഞ്ചിലെ ചീഫ് ജസ്റ്റിസ് ഗംഗാപുര്‍വാല, ജസ്റ്റിസ് ഭാരത ചക്രവര്‍ത്തി എന്നിവര്‍ ആരാഞ്ഞു. ശമ്പളത്തോടെയുള്ള അവധി നല്‍കുമ്പോള്‍ അയാള്‍ വോട്ടു ചെയ്തുവെന്ന് ഉറപ്പുവരുത്തണമെന്നായിരുന്നു ഹര്‍ജിക്കാരന്‌റെ ആവശ്യം. ഇത് നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: