തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സര്‍വകാല റിക്കാര്‍ഡിലേക്ക്. വ്യാഴാഴ്ച പീക്ക് ടൈമിലെ ഉപയോഗം 5150 മെഗാവാട്ട് എത്തി. കെഎസ്ഇബി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ക്ഷാമം നേരിട്ടാല്‍ വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്നും കെഎസ്ഇബി. പീക്ക് ടൈമിലെ എക്കാലത്തെയും ഉയര്‍ന്ന ഉപയോഗമാണ് വ്യാഴാഴ്ച ഉണ്ടായത്.
ആഗോളതാപനത്തിനെതിരെ ഭൗമ മണിക്കൂര്‍ ആചരിക്കാന്‍ മന്ത്രിയുടെ ആഹ്വാനം. ഇന്ന് രാത്രി 8:30 മുതല്‍ 9:30 വരെ ഭൗമ മണിക്കൂറായി ആചരിക്കാനാണ് വൈദ്യുതി മന്ത്രി കൃഷ്ണന്‍ കുട്ടി ആഹ്വാനം ചെയ്തത്. അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുത വിളക്കുകളും ഉപകരണങ്ങളും ഈ ഒരു മണിക്കൂര്‍ സമയം ഓഫ് ചെയ്ത് ഭൂമിയെ ആഗോളതാപനത്തില്‍ നിന്നും കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്നും രക്ഷിക്കാനുള്ള ആഗോള സംരംഭത്തില്‍ പങ്കാളികളാകാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പീക്ക് സമയത്തേക്കുള്ള വൈദ്യുതി വലിയ വിലകൊടുത്താണ് കെഎസ്ഇബി വാങ്ങുന്നത്. അതുകൊണ്ടുതന്നെ സ്ഥിതി തുടര്‍ന്നാല്‍ കെഎസ്ഇബി കടുത്ത പ്രതിസന്ധി നേരിടേണ്ടിവരും. പീക്ക് ടൈമില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. വേനല്‍ ഇനിയും രണ്ടുമാസം കൂടി തുടരും. മാര്‍ച്ച് അവസാനം തന്നെ ഉയര്‍ന്ന ഉപയോഗം കെഎസ്ഇബിയും പ്രതീക്ഷിച്ചിരുന്നില്ല.
കഴിഞ്ഞയാഴ്ച വൈദ്യുത പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗവും ചേര്‍ന്നിരുന്നു. പല സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നായി കെഎസ്ഇബിക്ക് കിട്ടാനുള്ള കുടിശിക തീര്‍ത്തുകിട്ടുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയെ യോഗം ചുമതലപ്പെടുത്തിയിരുന്നു. ഇനിയും കുടിശിക തീര്‍ത്തുകിട്ടിയില്ലെങ്കില്‍ കെഎസ്ഇബി കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: