ഇടുക്കി: കട്ടപ്പനയിൽ നടുറോഡിൽ ഓട്ടോഡ്രൈവർക്ക് ക്രൂര മർദ്ദനം. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. പേഴുംകവല സ്വദേശി സുനിൽകുമാറിനെയാണ് മൂന്നംഗ സംഘം ആക്രമിച്ചത്.
ഇയാളെ റോഡിൽ വച്ച് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഭാര്യയുടെയും മകളുടെയും മുന്നിലിട്ടാണ് ആക്രമണം നടന്നത്. സ്ഥല തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. നിലത്ത് വീണ സുനിൽ കുമാറിനെ കമ്പുകൊണ്ട് മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ക്രൂരമായി മർദ്ദിച്ച ശേഷം അക്രമിസംഘം സുനിൽ കുമാറിനെ റോഡിൽ ഉപേക്ഷിച്ച് പോവുകയായിരുന്നു.
നാട്ടുകാർ ചേർന്നാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. കാലുകൾക്കും ശരീരത്തിനും സാരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: