മോസ്കോ: റഷ്യയുടെ തലസ്ഥാനമായ മോസ്കോയില്‍ നടത്തിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം എറ്റെടുത്ത് ഐഎസ്. ഐഎസുമായി ബന്ധമുള്ള വാര്‍ത്താ ഏജന്‍സിയായ അമാകാണ് വെള്ളിയാഴ്ച ടെലിഗ്രാമില്‍ പ്രസിദ്ധീകരിച്ച ഹ്രസ്വ പ്രസ്താവനയില്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘം ഏറ്റെടുത്തതായി വ്യക്തമാക്കിയത്. എന്നാല്‍, ഈ വാദത്തെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും ഐസ് നല്‍കിയിട്ടില്ല.
ഇന്നാലെ രാത്രയാണ് നാടിനെ നടുക്കിയ ആക്രമണം നടന്നത്. ഭീകരാക്രമണത്തില്‍ 62 പേര് മരിച്ചുവെന്നാണ് നിലവിലെ വിവരം. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. ക്രൊക്കസ് സിറ്റി ഹാളില്‍ പ്രമുഖ ബാന്‍ഡായ പിക്നിക്കിന്റെ സംഗീത നിശ തുടങ്ങാനിരിക്കെയായിരുന്നു വെടിവയ്പ്പ്.
വെടിവയ്പ്പിന് പിന്നാലെ ഹാളിനകത്ത് സ്ഫോടനങ്ങളുണ്ടായി. പിന്നാലെ കെട്ടിടത്തിന് തീപിടിച്ചത് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി. ഹെലികോപ്റ്ററുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അതേസമയം സൈനികരുടെ വേഷത്തിലെത്തിയ അക്രമികളില്‍ ഒരാള്‍ പിടിയിലായതായി റിപ്പോര്‍ട്ടുണ്ട്. ശേഷിച്ചവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. സംഭവത്തെ ഇന്ത്യയും യുഎസ്സും ഉള്‍പ്പെടെ അപലപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: