ന്യൂദൽഹി: എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഷഹീദി പാർക്കിൽ ഒത്തുകൂടാൻ എഎപിയുടെ ആഹ്വാനത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ ശനിയാഴ്ച സെൻട്രൽ ദൽഹിയിൽ പട്രോളിംഗ് തുടരുന്നു.
ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരുടെ രക്തസാക്ഷിത്വ ദിനമായ ശനിയാഴ്ച രാവിലെ 10 മണിക്ക് ഷഹീദി പാർക്കിൽ എല്ലാ എഎപി എംഎൽഎമാരും കൗൺസിലർമാരും ഭാരവാഹികളും ഇൻഡി ബ്ലോക്ക് പ്രതിനിധികളും ഒത്തുകൂടുമെന്നും ദൽഹി മന്ത്രി ഗോപാൽ റായ് പറഞ്ഞു.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും പരിപാടിയിൽ പങ്കെടുക്കുമെന്ന് റായ് പറഞ്ഞു. അതേ സമയം ആം ആദ്മി നേതാക്കളും പ്രവർത്തകരും പ്രതിഷേധം സംഘടിപ്പിക്കുന്ന ബിജെപി ആസ്ഥാനത്തേക്കുള്ള റോഡുകളിൽ കനത്ത സുരക്ഷാ വിന്യാസം ഏർപ്പെടുത്തിയിട്ടുണ്ട് പോലീസ്.
ബഹുതല ബാരിക്കേഡുകളും പോലീസ് സംഘാംഗങ്ങളും വെള്ളിയാഴ്ച രാവിലെ മുതൽ പ്രദേശങ്ങളിൽ തമ്പടിക്കുന്നുണ്ട്. പ്രദേശത്ത് ക്രമസമാധാന നില നിലനിർത്താൻ കലാപ വിരുദ്ധ ഗിയറിലുള്ള അർദ്ധസൈനികരെയും വിന്യസിച്ചിട്ടുണ്ട്.
അതേ സമയം ആം ആദ്മി പാർട്ടി പ്രവർത്തകരുടെ വൻ തിരക്ക് കണക്കിലെടുത്ത് സെൻട്രൽ ദൽഹിയിലേക്കുള്ള വഴികൾ ഒഴിവാക്കണമെന്ന് ട്രാഫിക് പോലീസ് യാത്രക്കാരോട് അഭ്യർത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: