ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍(1951) മത്സരിച്ചത് 51 പാര്‍ട്ടികള്‍. എഴുപതാണ്ട് കഴിയുമ്പോള്‍ പാര്‍ട്ടികളുടെ എണ്ണത്തിലും വന്‍ വര്‍ധനവ്. പതിനെട്ടാമത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കുന്നത് 2500 പാര്‍ട്ടികള്‍. എന്നാല്‍ 73 വര്‍ഷത്തിനിടെ ദേശീയ പാര്‍ട്ടികളുടെ എണ്ണം 14 ല്‍ നിന്ന് ആറായി കുറഞ്ഞു.
1951ലെ ആദ്യ പൊതു തെരഞ്ഞെടുപ്പില്‍ മത്സരിച്ച 53 പാര്‍ട്ടികളില്‍ 14 എണ്ണവും ദേശീയ പാര്‍ട്ടികളും ബാക്കിയുള്ളവ പ്രാദേശിക പാര്‍ട്ടികളുമായിരുന്നു. പല പാര്‍ട്ടികളും മറ്റൊന്നില്‍ ലയിക്കുകയും ചിലത് പ്രവര്‍ത്തനം നിര്‍ത്തിയതോടെയാണ് ദേശീയ പാര്‍ട്ടികളുടെ എണ്ണം കുറഞ്ഞത്.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ച ലീപ് ഓഫ് ഫെയ്‌ത്ത് എന്ന പുസ്തകത്തില്‍ ഇതുസംബന്ധിച്ച് വ്യക്തമാക്കുന്നുണ്ട്. 1953ല്‍ മത്സരിച്ചതില്‍ 23 പാര്‍ട്ടികള്‍ ദേശീയ പാര്‍ട്ടിയായി അംഗീകാരം നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതില്‍ 14 എണ്ണത്തിന് മാത്രമാണ് അംഗീകാരം ലഭിച്ചതെന്നും പറയുന്നുണ്ട്.
അഖില ഭാരതീയ ഹിന്ദു മഹാസഭ, ആള്‍ ഇന്ത്യ ഭാരതീയ ജന സംഘ്, റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി, ഓള്‍ ഇന്ത്യ ഷെഡ്യൂള്‍ഡ് കാസ്റ്റ്‌സ് ഫെഡറേഷന്‍, ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക് മാര്‍ക്‌സിസ്റ്റ് ഗ്രൂപ്പ്, ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക് റുയ്കാര്‍ ഗ്രൂപ്പ്, കൃഷികാര്‍ ലോക് പാര്‍ട്ടി, ബോല്‍ഷെവിക് പാര്‍ട്ടി ഓഫ് ഇന്ത്യ, റവവല്യൂഷണറി കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, കിസാന്‍ മസ്ദൂര്‍ പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികള്‍ക്കാണ് ദേശീയ പാര്‍ട്ടി എന്ന ബഹുമതി അന്ന് ലഭിക്കാതിരുന്നത്. 1957ലെത്തിയപ്പോള്‍ ദേശീയ പാര്‍ട്ടികളുടെ എണ്ണം 15 ആയി. 1962ല്‍ 27 ആയി.
1951ന് ശേഷം നടന്ന രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ സിപിഐ ആണ് പ്രതിപക്ഷത്തിന് നേതൃത്വം നല്‍കിയത്. പിന്നീട് പാര്‍ട്ടി പിളര്‍ന്ന് പുതിയതായി രൂപം കൊണ്ടെങ്കിലും പിന്നീടുള്ള തെരഞ്ഞെടുപ്പുകളില്‍ അവര്‍ക്ക് സിപിഐയേക്കാള്‍ വോട്ട് നേടാനും സാധിച്ചു.
1996 ലെ പൊതു തെരഞ്ഞെടുപ്പില്‍ 209 രാഷ്‌ട്രീയ മത്സരിച്ചു. ഇതില്‍ എട്ടെണ്ണം കോണ്‍ഗ്രസുമായി സഖ്യത്തിലായിരുന്നു. 1998ല്‍ ദേശീയ പദവിയുള്ള ഏഴെണ്ണം ഉള്‍പ്പെടെ 176 പാര്‍ട്ടികളാണ് മത്സരിച്ചത്. 1999ല്‍ മത്സരിച്ച പാര്‍ട്ടികളുടെ എണ്ണം 160 ആയി കുറഞ്ഞു. ദേശീയ പാര്‍ട്ടികളുടെ എണ്ണം ഏഴായി. 2014ല്‍ പാര്‍ട്ടികളുടെ എണ്ണം 464 ആവുകയും ദേശീയ പാര്‍ട്ടികള്‍ ആറുമായി.
2016ല്‍ ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസിന് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. 2019ല്‍ 674 രാഷ്‌ട്രീയ പാര്‍ട്ടികളാണ് മത്സരിച്ചത്. ഏഴു ദേശീയ പാര്‍ട്ടികള്‍. ഈ തെരഞ്ഞെടുപ്പിന് ശേഷം തൃണമൂല്‍, എന്‍സിപി,സിപിഐ എന്നിവയ്‌ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായി. കഴിഞ്ഞ വര്‍ഷത്തെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ആംആദ്മി പാര്‍ട്ടിക്ക് ദേശീയ പദവി ലഭിച്ചു.
വ്യവസ്ഥകള്‍ അനുസരിച്ച് ഒരു ദേശീയ പാര്‍ട്ടിയാകണമെങ്കില്‍ ഒരു രാഷ്‌ട്രീയ സംഘടനയ്‌ക്ക് കുറഞ്ഞത് മൂന്ന് വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നായി ലോക്സഭയിലെ മൊത്തം സീറ്റിന്റെ രണ്ട് ശതമാനമെങ്കിലും നേടേണ്ടതുണ്ട് അല്ലെങ്കില്‍ നാല് സംസ്ഥാനങ്ങളില്‍ നിന്ന് കുറഞ്ഞത് ആറ് ശതമാനമെങ്കിലും വോട്ട് നേടണം.
2014ലെയും 2019ലെയും ലോക്സഭാ തെരഞ്ഞെടുപ്പുകളിലും 2014 മുതലുള്ള 21 സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടികളുടെ വോട്ടെടുപ്പ് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇനി ദേശീയ പദവി സംബന്ധിച്ച് കമ്മിഷന്‍ തീരുമാനമെടുക്കുക.
നിലവില്‍ ബിജെപി, കോണ്‍ഗ്രസ്, ബിഎസ്പി, സിപിഐ-എം, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍പി
പി), എഎപി എന്നീ പാര്‍ട്ടികള്‍ക്കാണ് ദേശീയ പദവിയുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: