കോട്ടയം: നാളികേര വികസന ബോര്‍ഡ്, കേന്ദ്ര സര്‍ക്കാരിന്റെ അഗ്രികള്‍ചറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് സ്കീം എന്നിവയുടെ സഹായത്തോടെ കയര്‍ഫെഡില്‍ വൈവിദ്ധ്യവത്ക്കരണ പദ്ധതി. 2.5 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. കൊപ്ര, പിണ്ണാക്ക,് തൊണ്ട്, ചിരട്ട, തേങ്ങാവെള്ളം, എന്നിവയില്‍ നിന്ന് ഉല്പന്നങ്ങളുണ്ടാക്കി വിപണിയിലെത്തിക്കും.
മലബാര്‍ മേഖലയില്‍ നിന്ന് ഓരോ ദിവസവും 10,000 തേങ്ങ സംഭരിക്കും. ഇവയുടെ തൊണ്ട് കയര്‍ഫെഡിന്റെ തന്നെ മില്ലുകളില്‍ ചകിരിയാക്കാന്‍ നല്‍കും. ഈ ചകിരിയില്‍ നിന്നു കയര്‍ ഭൂവസ്ത്രം ഉല്പാദിപ്പിക്കും. ചിരട്ടയില്‍ നിന്നു ചാര്‍ക്കോള്‍ ഉല്പാദിപ്പിക്കാന് കയര്‍ഫെഡ് സ്വന്തം യൂണിറ്റ് തുടങ്ങും. തേങ്ങാവെള്ളം ശീതളപാനീയം, വിനാഗിരി എന്നിവ നിര്‍മിക്കുന്ന കമ്പനികള്‍ക്കു നല്‍കും.
പാലക്കാട് ജില്ലയിലെ കണ്ണാടിയില്‍ 90 സെന്റ് സ്ഥലം പാട്ടത്തിനെടുത്തു വെളിച്ചെണ്ണ നിര്‍മാണ ഫാക്ടറി സ്ഥാപിക്കും. വെളിച്ചെണ്ണ കയര്‍ഫെഡ് ഷോറൂമുകള്‍ വഴി ബ്രാന്‍ഡ് ചെയ്തു വില്‍ക്കും. വെളിച്ചെണ്ണ എടുത്ത ശേഷമുള്ള പിണ്ണാക്ക് കാലിത്തീറ്റ നിര്‍മാണത്തിനും നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: