കോട്ടയം: തിടമ്പെഴുന്നള്ളിക്കാന്‍ ആനകളെ ഉപയോഗിക്കാത്ത അത്യപൂര്‍വം ക്ഷേത്രങ്ങളാലൊന്നായ പാല വെള്ളാപ്പാട് ശ്രീ വനദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ മീനപ്പൂര മഹോത്സവത്തിന്റെ ഭാഗമായി ജീവത എഴുന്നള്ളത്ത് നടന്നു. ദേവി സിംഹാരൂഢയായി കുടികൊള്ളുന്ന വെള്ളാപ്പാട് ക്ഷേത്രസങ്കേതത്തില്‍ ആനയ്‌ക്ക് പ്രവേശനമില്ലാത്തതിനാലാണ് ‘ജീവത’ എഴുന്നള്ളിപ്പ് ഇവിടത്തെ ആചാരമായത്. മാവേലിക്കര മുളയ്‌ക്കല്‍ മഠത്തിലെ ജയപ്രകാശ് നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള വൈദികരാണ് ജീവത എഴുന്നള്ളിച്ചത്.
വൈകീട്ട് നാലോടെ എഴുന്നള്ളത്ത് ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ട് ളാലം മഹാദേവക്ഷേത്രത്തിലെത്തി. ദീപാരാധനയ്‌ക്കുശേഷം അവിടെനിന്ന് താലപ്പൊലിയുടെയും തെയ്യം, കഥകളി, കാളവേല, രാധാകൃഷ്ണനൃത്തം, വിവിധ വാദ്യമേളങ്ങള്‍ എന്നിവയുടെയും അകമ്പടിയോടെ ഏഴിന് മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡിന് സമീപമെത്തി. ളാലം മഹാദേവക്ഷേത്രം ഉപദേശകസമിതി, സേവാഭാരതി, വിവിധ തൊഴിലാളിസംഘടനകള്‍, ഭക്തജനസംഘങ്ങള്‍ എന്നിവ എഴുന്നള്ളിപ്പിന് വരവേല്‍പ് നല്‍കി. തുടര്‍ന്ന് ക്ഷേത്രത്തിലെത്തിയശേഷം താലംകാണല്‍, വിളക്കന്‍പൊലി എന്നിവ നടന്നു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ഈ ക്ഷേത്രത്തിന്റെ ഓഡിറ്റോറിയത്തിലാണ് വിഖ്യാതമായ മീനച്ചില്‍ നദീതട ഹിന്ദു സംഗമം എല്ലാ വര്‍ഷവും നടക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: