Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആദിമധ്യാന്തമായി നിറയുന്ന അനന്തപ്രഭാവന്‍

ഈശാവാസ്യോപനിഷത്ത്: 'സ്വന്തം ദിവ്യതയിലേക്കുള്ള ജാലകം'

ശിവകുമാര്‍ by ശിവകുമാര്‍
Mar 22, 2024, 08:16 pm IST
in Samskriti

വലയെന്ന ജ്ഞാനം ഉണ്ടായിരുന്നത് ചിലന്തിയിലാണ്. അതനുസരിച്ച് വലയെ രൂപപ്പെടുത്തിയെടുക്കുന്നതും ചിലന്തിയാണ.് എല്ലാ കുറവുകളും നികത്തി ആ വലയെ നിലനിര്‍ത്തുന്നതും ചിലന്തി തന്നെ. ഒടുവില്‍ വലയെ ഉപേക്ഷിച്ച്, ഇതിനെയെല്ലാം വെറും മാറാലകൂട്ടമായി മാറ്റുന്നതും, ഇതേ ചിലന്തിയാണ്.

ഇപ്രകാരം സൃഷ്ടിക്ക് പിന്നിലെ ജ്ഞാനകാരണവും, അതിനെ ഉണ്ടാക്കി, നിലനിര്‍ത്തുന്ന സ്ഥിതിയുടെ കര്‍ത്താവും, ഒടുവില്‍ എല്ലാറ്റിനും കാരണമായ തന്റെ ഇച്ഛയെ പൂര്‍ണ്ണമായി പിന്‍വലിക്കുമ്പോള്‍ സൃഷ്ടിക്ക് നേരിടുന്ന സര്‍വനാശത്തിനും ഏക കാരണം, നിത്യസത്യമായ ആ ഈശ്വരനാണ്.

വാക്കുകള്‍ക്ക് അതീതമായ ‘അവന്റെ’ ഈ പ്രഭാവത്തെ നേരില്‍ അറിഞ്ഞ ഭാരതീയ ഋഷിമാര്‍, മൂന്ന് മുഖങ്ങളിലൂടെ അവനെ വ്യാഖ്യാനിച്ചു. അതാണ് ബ്രഹ്മാവ്, വിഷ്ണു, ശിവന്‍. നാനാ ദിക്കിലേക്കും ഇതളുകളായി വിരിഞ്ഞുനില്‍ക്കുന്ന പ്രപഞ്ചമായ താമരയുടെ ഉള്ളിലെ ജ്ഞാനമാണ്, വേദങ്ങളുമായി താമരയ്‌ക്കുള്ളില്‍ ഇരിക്കുന്ന നാന്മുഖന്‍, അഥവാ സൃഷ്ടിയുടെ കര്‍ത്താവായ ബ്രഹ്മാവ്. ആ ഭാവത്തില്‍ അവിടുന്ന് ഇതെല്ലാം സൃഷ്ടിച്ച് എടുക്കുന്നു.

ജലത്തില്‍ നിന്ന്, ഉണ്ടായി വരുന്ന ഈ സൃഷ്ടിവ്യവസ്ഥിതിയുടെ നിലയും അദ്ദേഹം ജലത്തില്‍ തന്നെയാക്കി. മഴയായി പെയ്ത്, ആസന്നമായി രൂപപ്പെട്ട്, ബീജമായും അണ്ഡമായും മാറി ജലം തന്നെ ഈ ആവാസവ്യവസ്ഥയെ കാലങ്ങളായി നിലനിര്‍ത്തുന്നു. ഇതിന് ജലത്തെ പ്രാപ്തമാക്കുന്നത് അതില്‍ ലയിച്ച് ചേര്‍ന്നിരിക്കുന്ന സര്‍വേശ്വരന്റെ ഇച്ഛയാണ്. അതാണ് ജലത്തില്‍ ശയിക്കുന്ന (നാരത്തില്‍ ശയിക്കുന്ന) ‘നാരായണന്‍’അഥവാ സ്ഥിതിയുടെ കര്‍ത്താവ് വിഷ്ണു. ആ രൂപത്തില്‍ അവിടുന്ന് ഇതിനെയെല്ലാം നിലനിര്‍ത്തുകയും അഥവാ പരിപാലിക്കുകയും ചെയ്യുന്നു.
ഒടുവില്‍ ആത്യന്തികമായ നാശം സംഭവിക്കുന്നത് സൃഷ്ടിക്കാണ്, ആത്മാവായി ഇതിനെയെല്ലാം ധരിക്കുന്ന ഈശ്വരന് അല്ല എന്ന മഹാതത്ത്വമാണ്, ചൂടലഭസ്മം പൂശിയ കാലനും കാലനായ (കാലത്തിനും അപ്പുറമുള്ള) സദാ ധ്യാനത്തിലിരിക്കുന്ന (‘സ്വ’ മഹിമയില്‍ സ്ഥിതിചെയ്യുന്ന) പരമശിവന്‍. ഒടുവില്‍ ‘ഞാനും’ ‘നീ’യുമെന്ന കളി മതിയാക്കി, കാലാതീതനായി, ഏകനായി വര്‍ത്തിക്കുന്ന സത്യസ്വരൂപന്‍ നിലയാണ്, അവനെ സംഹാരങ്ങളൂടെ കര്‍ത്താവുമാക്കുന്നത്.

ഈ മൂന്ന് ഭാവങ്ങളിലുമായി ദര്‍ശിച്ച, ഏകനായ ഈശ്വരന്റെ ഇച്ഛാശക്തിയോടു ചേര്‍ന്ന് വര്‍ത്തിക്കുന്ന സാക്ഷാത്കാരശക്തിയെയും അവര്‍ മൂന്നായി തന്നെ കണ്ടു. അതാണ് സര സ്വതിയായും, ലക്ഷ്മിയായും, പാര്‍വതിയായും അവരോടൊപ്പം നില്‍ക്കുന്നത്. ഇങ്ങനെ പല പല രൂപങ്ങളിലായി ഭാരതീയര്‍ ആരാധിച്ച് വരുന്നത്, മനുഷ്യന്റെ പരിമിതികളിലേക്ക് ഒതുക്കുവാന്‍ കഴിയാത്ത, ആദിയും മധ്യവും അന്തവുമായി നിറഞ്ഞ് വ്യാ
പിക്കുന്ന അനന്തപ്രഭാവനായ ഒരേയൊരു ഈശ്വരനെത്തന്നെയാണ്.

ചിലന്തിയാല്‍ ഉപേക്ഷിക്കപ്പെട്ട ഒരു മാറാല കൂട്ടമല്ല ഈ ലോകം. സൃഷ്ടിക്കപ്പെട്ട സമയം മുതല്‍ ഇതിനെ പൂര്‍ണമാക്കികൊണ്ട് അഥവാ പരിപാലിച്ചുകൊണ്ട് ഈശ്വരനും ഇവിടെതന്നെയുണ്ട്. ജീവാത്മാവായും പരമാത്മാവായും നില്‍ക്കുന്ന അവന്റെ പൂര്‍ണതയില്‍ നിന്ന് തുടങ്ങി, ആ പൂര്‍ണതയില്‍ കുറച്ച് സമയം നിലനിന്ന്, അതില്‍ തന്നെ ലയിച്ച് ചേരുകയും ചെയ്യുന്ന ഒരു ഭ്രമം മാത്രമാണ് ഈ ലോകം. ഇവിടുത്തെ ജീവിതമെന്ന ജീവന്റെ നാടകവും, അത് നടക്കുന്ന അരങ്ങും, കാണുന്ന പ്രേക്ഷകനും, അവന്‍ ഇരിക്കുന്ന വിശാലമായ മൈതാനവും എല്ലാം, അനന്ത മായ ആ ബോധസ്വരൂപത്തിലെ വ്യാഖ്യാനങ്ങള്‍ മാത്രമാണ്. ആ നിഗൂഢവും, സ്പഷ്ടവുമായ സത്യമാണ്, ജീവിതംകൊണ്ട് നാം അനുഭവിച്ച് അറിയേണ്ടത്.

നമ്മുടെ യഥാര്‍ത്ഥസ്വരൂപം ഈശ്വരീയമാണ്. അതാണ് നമ്മള്‍ ആദ്യം തിരിച്ചറിയേണ്ട സത്യം. സ്വന്തം ജീവിതം കൊണ്ട് അവനവനിലുള്ള ആ ഈശ്വരനെയാണ് ഓരോ മനുഷ്യനും കണ്ടത്തേണ്ടത്. അത് മാത്രമാണ് ഭാരതസംസ്‌കൃതി വിഭാവനചെയ്യുന്ന മോക്ഷം. അതിന് സഹായകമാകട്ടെ ഈ ഉപനിഷത് പഠനം. സര്‍വലോകങ്ങളും വ്യാപിച്ചിരിക്കുന്ന പരമാത്മാവേ.. ആധിഭൗതികവും ആധിദൈവികവും ആദ്ധ്യാത്മികവുമായ താപത്രയങ്ങള്‍ക്ക് ശാന്തിയരുളേണമേ…

Tags: Upanishad Principles
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

‘ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ…’

Samskriti

പൈതൃകത്തിന്റെ അക്ഷയഖനികള്‍

Literature

ഉപനിഷദ് ദര്‍ശനത്തിന്റെ തെളിഞ്ഞ കണ്ണാടി

Samskriti

ശ്രീരാമന്‍ ചിറകെട്ടോണം: ഉപനിഷത്ത് തത്വങ്ങളുടെ പ്രായോഗിക ഭൂമിക

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.