ന്യൂദല്‍ഹി: ഇമാമുമാര്‍ക്കും മദ്രസ അധ്യാപകര്‍ക്കും ശമ്പളം/ഓണറേറിയം നല്കാന് തങ്ങളുടെ ഫണ്ട് വിനിയോഗിക്കുന്ന സര്‍ക്കാരിന്റെ നയത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയില്‍ ദല്‍ഹി സര്‍ക്കാരിനും ദല്‍ഹി വഖഫ് ബോര്‍ഡിനും ദല്‍ഹി ഹൈക്കോടതി വ്യാഴാഴ്ച നോട്ടീസ് അയച്ചു.
ഒരു സ്ഥാപനത്തിന് സഹായം നല്കിയാല് സമാനമായ മറ്റ് മതസ്ഥാപനങ്ങളും സഹായം തേടി മുന്നോട്ട് വരുമെന്നും കോടതി പറഞ്ഞു. ഇന്നിത് ഒരു മതത്തിന്റെ കാര്യത്തിലാണ് സംഭവിക്കുന്നത്. ഈ പ്രവണത തുടര്‍ന്നാല്‍ നാളെ ഞങ്ങള്‍ക്കും സബ്സിഡി തരൂ എന്ന് പറഞ്ഞ് മറ്റുള്ളവരും മുന്നോട്ട് വരും. ഇത് എവിടെയാണ് അവസാനിക്കുകയെന്നും കോടതി ചോദിച്ചു.
കേസില്‍ ദല്‍ഹി സര്‍ക്കാരിന്റെ ധനകാര്യ വകുപ്പിനെ കക്ഷി ചേര്‍ത്ത കോടതി, നാലാഴ്ചയ്ക്കകം മറുപടി നല്കാന് എല്ലാ കക്ഷികളോടും ഉത്തരവിട്ടു. ജൂലായ് 22നാണ് അടുത്ത വാദം കേള്‍ക്കുന്നത്. സംസ്ഥാനം മതനിരപേക്ഷമായിരിക്കണമെന്ന് ഭരണഘടന അനുശാസിക്കുന്നുണ്ടെന്നും അതിനാല്‍ ഒരു മതത്തില്‍പ്പെട്ടവര്‍ക്ക് ശമ്പളം/ബഹുമാനം നല്കുന്ന ദല്‍ഹി സര്‍ക്കാരിന്റെ നയം തെറ്റാണ് എന്ന് ചൂണ്ടിക്കാട്ടി രുക്മണി സിംഗ് എന്ന അഭിഭാഷകന് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ഒരു മതത്തില്‍പ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജി വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: