അന്തരിച്ച നടന് കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമാണ് ആര്‍എല്‍വി രാമകൃഷ്ണന്. മുന്‍പ് മണിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് രാമകൃഷ്ണന് രംഗത്ത് വന്നിരുന്നു. അതിന് ശേഷം അദ്ദേഹം ആത്മഹത്യയക്ക് ശ്രമിച്ചുവെന്ന തരത്തിലായിരുന്നു വാര്‍ത്തകളില്‍ നിറഞ്ഞത്. വീണ്ടും രാമകൃഷ്ണന്റെ പേര് വാര്‍ത്തകളില്‍ നിറയുകയാണ്. നിറത്തിന്റെ പേരില്‍ കലാമണ്ഡലം സത്യഭാമ പരിഹസിച്ചത് വലിയ വിവാദമായിരിക്കുകയാണ്.
മോഹിനിയാട്ടം കറുത്ത നിറമുള്ള പുരുഷന്മാര് ചെയ്യുന്നതിനെതിരെയാണ് സത്യഭാമ സംസാരിച്ചത്. മുന്‍പ് ഇവരുമായി ഉണ്ടായ പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്നും ഇടയ്ക്ക് താന്‍ ആത്മഹത്യയ്ക്ക് ശ്രമിക്കാനുണ്ടായ കാരണത്തെ പറ്റിയും മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്കിയ അഭിമുഖത്തിലൂടെ താരം തുറന്ന് സംസാരിക്കുകയാണ്.
ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് കാരണം ജാതി പറഞ്ഞുള്ള അധിഷേപവും നിറത്തിന്റെ വേര്ത്തിരിവുമൊക്കെയാണെന്നാണ് ആര്‍എല്‍വി രാമകൃഷ്ണന് പറയുന്നത്. കലാമണ്ഡലവുമായി ബന്ധപ്പെട്ടുള്ളവര്‍ക്ക് മാത്രമേ മോഹിനിയാട്ടം നല്ലരീതിയില്‍ കളിക്കാന്‍ അറിയുകയുള്ളു എന്ന പൊതുവായൊരു കാഴ്ചപ്പാടുണ്ട്. ആര്‍എല്‍വി അടക്കം മറ്റ് സ്ഥാപനങ്ങളില്‍ നിന്നും പഠിച്ചിട്ട് വരുന്നവരെ കേരളം അംഗീകരിക്കില്ലെന്നാണ് പറയപ്പെടുന്നത്. അങ്ങനൊരു തെറ്റിദ്ധാരണയുണ്ട്.
മോഹിനിയാട്ടം ഇവന് അവതരിപ്പിക്കുമെന്നോ, എവിടുന്ന് പഠിച്ചതാണ് എന്നുള്ള രീതിയിലാണ് ചോദ്യം. ഈ കോഴ്സെല്ലാം പഠിച്ചതിന് ശേഷം നമ്മള് നൃത്തം ചെയ്യുന്നതും മത്സരിക്കുന്നതും കേരള കലാമണ്ഡലത്തില്‍ നിന്നും പഠിച്ചിറങ്ങിയ വലിയ വലിയ നര്‍ത്തികമാരുടെ കൂടെയാണ്.
കേരള സംഗീത, നാടക അക്കാദമി കേരളത്തിന്റെ പൊതുസ്വത്താണ്. കേരളത്തിലെ എല്ലാ കലാമേഖല സ്ഥാപനങ്ങളെയും ഒരുപോലെ നോക്കി കാണേണ്ടതാണ്. അവിടെയും വേരിയേഷന്‍സ് ഉണ്ടാവാറുണ്ട്. മാത്രമല്ല ആണായ ഞാന്‍ മോഹിനിയാട്ടം കളിക്കാന്‍ പാടില്ലെന്ന ഇത്തരത്തിലുള്ള ചിലരുടെ ആരോപണം കൊണ്ടുമാണ് അന്ന് ആത്മഹത്യയ്ക്ക് ശ്രമിക്കാനുണ്ടായ കാരണം.
അന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത് വളരെ തെറ്റായ തീരുമാനമാണെന്ന് ഇന്ന് തോന്നുന്നുണ്ട്. എന്നെ പറ്റിയുള്ള വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഞാന്‍ വീട്ടിലാണ്. നാളെ പത്രത്തില്‍ എന്നെ കുറിച്ച് വരാന്‍ പോകുന്നത് ഇതായിരിക്കുമെന്ന് ഓര്‍ത്തതോടെ മനസിലൊരു ഇരുട്ട് കയറി. ആ സമയത്ത് എന്താണ് ഉണ്ടായതെന്നോ വീട്ടില്‍ നിന്നും സ്്ഥാപനത്തിലേക്ക് എങ്ങനെ പോയി എന്നതോ എനിക്ക് ഓര്‍മ്മയില്ലായിരുന്നു.
എന്റെ മനസ് കൈയ്യില്‍ ഇല്ലാതെ യാന്ത്രികമായി പോവുകയായിരുന്നു. നമ്മുടെ പച്ചവെളിച്ചത്തിലുള്ള മനസ് നഷ്ടപ്പെട്ടതിന് ശേഷമാണ് ഇങ്ങനെയൊക്കെ തീരുമാനിക്കുക.
മോഹിനിയാട്ടം ശരിക്കും പുരുഷന്മാരാണ് ചെയ്തിരുന്നത്. വിഷ്ണുവാണ് മോഹിനിയായി അങ്ങനൊരു ആര്‍ട്ട് കൊണ്ട് വരുന്നത്. അപ്പോള്‍ ശരിക്കും സ്ത്രീകളെക്കാളും പുരുഷന്മാരാണ് അത് ചെയ്യേണ്ടത്. മോഹിനിയാട്ടം ശരിക്കും ക്ഷേത്രവുമായി ബന്ധപ്പെട്ട കലാരൂപമല്ല. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ രാജാക്കന്മാര്ക്ക് ഉല്ലസിക്കാന്‍ വേണ്ടി കഥകളി പോലെ ഉണ്ടാക്കിയ കലാരൂപമാണ് മോഹിനിയാട്ടം.
ഇത് അധഃപതിക്കന് കാരണം സ്ത്രീകളെ ശാരീരികമായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ്. ഇവരെ കൊട്ടാരത്തില്‍ വേശ്യവൃത്തിയ്ക്ക് സമാനമായി ഉപയോഗിച്ചു. അങ്ങനൊരു അവസ്ഥ അവിടെ ഉണ്ടായിരുന്നു. അതോടെയാണ് ഈ കലാരൂപം നശിപ്പിക്കപ്പെട്ടതെന്ന് രാമകൃഷ്ണന് പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: