ചണ്ഡീഗഡ് (പഞ്ചാബ്): 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് സുഗമമാക്കാനും വോട്ടര്‍മാരുടെ ബുദ്ധിമുട്ടുകള്‍ കുറക്കാനും തെരഞ്ഞെടുപ്പ് ഫോട്ടോ ഐഡന്റിറ്റി കാര്‍ഡിനു പുറമെ(ഇലക്ഷന് ഐഡി) 12 അധിക രേഖകളും ഐഡന്റിറ്റി പ്രൂഫായി ഉപയോഗിക്കാന്‍ അംഗീകരിച്ച് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് (ഇസിഐ).
ഇലക്ഷന് ഐഡി ഇല്ലാത്ത വോട്ടര്‍മാര്‍ക്ക് അവരുടെ ഐഡന്റിറ്റി സ്ഥാപിക്കാന്‍ 12 ബദല്‍ രേഖകള്‍ ഉപയോഗിക്കാമെന്ന് വ്യക്തമാക്കി ആദ്യ ഘട്ട തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് കഴിഞ്ഞ ദിവസം കമ്മീഷന് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഇലക്ഷന് ഐഡി ഇല്ലാത്ത വോട്ടര്‍മാര്‍ക്ക് ഇനിപ്പറയുന്ന ഏതെങ്കിലും ഇതര രേഖകള്‍ കൈവശമുണ്ടെങ്കില്‍ അവര്‍ക്ക് ഇപ്പോഴും വോട്ട് ചെയ്യാമെന്ന് അറിയിച്ചു:
ആധാര്‍ കാര്‍ഡ്, എംജിഎന്‍ആര്‍ഇജിഎ ജോബ് കാര്‍ഡ്, ഫോട്ടോയോടുകൂടിയ ബാങ്ക് അല്ലെങ്കില്‍ പോസ്റ്റ് ഓഫീസ് പാസ്ബുക്കുകള്‍, തൊഴില്‍ മന്ത്രാലയത്തിന്റെ പദ്ധതി പ്രകാരം നല്കിയ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, എന്‍പിആറിന് കീഴില്‍ ആര്‍ജിഐ നല്കിയ സ്മാര്‍ട്ട് കാര്‍ഡ്, ഇന്ത്യന്‍ പാസ്പോര്‍ട്ട്, ഫോട്ടോ സഹിതമുള്ള പെന്ഷന് രേഖകള്‍, കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അല്ലെങ്കില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍/പബ്ലിക് ലിമിറ്റഡ് കമ്പനികള്‍ എന്നിടങ്ങളിലെ സേവന ഐഡി കാര്‍ഡുകള്‍ (ഫോട്ടോ സഹിതം), എംപിമാര്‍/എംഎല്‍എമാര്‍/എംഎല്‍സിമാര്‍ നല്കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്, ഇന്ത്യന്‍ സര്‍ക്കാരിന്റെ സാമൂഹികനീതി, ശാക്തീകരണ മന്ത്രാലയം നല്കുന്ന യുണീക്ക് ഡിസെബിലിറ്റി ഐഡി (യുഡിഐഡി). ഈ 12 രേഖകളാണ് ഐഡന്റിറ്റി പ്രൂഫായി ഉപയോഗിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: