ആറ്റിങ്ങല്‍: ബൈപ്പാസ് വരുന്നതിനാല്‍ ഞങ്ങള്‍ക്ക് മറ്റുവഴികളൊന്നും ശരിയാക്കി തരുന്നില്ല സാറേ…. ഇതിന്റെ പേരില്‍ ഞങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്…. ചുറ്റിക്കറങ്ങിപ്പോകാന് വഴിയുണ്ടെങ്കിലും പൊടിപറക്കുന്ന റോഡിലൂടെയുള്ള യാത്ര വലിയ ദുരിതമാണ് സാറേ… എന്തെങ്കിലും നടപടി സ്വീകരിക്കണം. ഒരു പ്രദേശത്തെ ജനങ്ങളൊന്നാകെ ആറ്റിങ്ങല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.മുരളീധരനുമുന്നില്‍ വച്ച ആവശ്യം ഇതായിരുന്നു.
ബൈപ്പാസ് നിര്‍മാണം നടക്കുന്നിടത്ത് സംസ്ഥാനസര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നാട്ടുകാരുടെ യാത്രാസൗകര്യം ഒരക്കുന്നില്ല. ഇതിനാലാണ് നാട്ടുകാര്‍ വി.മുരളീധരനെ കണ്ടത്. തന്നെ ജയിപ്പിച്ചാല്‍ യാത്രാദുരിതത്തിന് സ്ഥായിയായ പരിഹാരമുണ്ടാക്കുമെന്നും ബൈപ്പാസ് നിര്‍മാണം വേഗം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി അവര്‍ക്ക് ഉറപ്പുനല്‍കി. ഇത്തവണ മുരളീധരന് എന്ന് പറഞ്ഞായിരുന്നു ജനങ്ങള്‍ സന്തോഷം പങ്കുവച്ചത്.
ബൈപ്പാസ് നിര്‍മാണം നടക്കുന്ന ഭാഗങ്ങളില്‍ മുമ്പുണ്ടായിരുന്ന റോഡുകളിലൂടെ യാത്രക്കുള്ള സൗകര്യം സുഗമമായി ഏര്‍പ്പാടാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്നാണ് നാട്ടുകാരുടെ പരാതി. കടയ്ക്കാവൂര്‍ ഗ്രാമ പഞ്ചായത്തിലെ കുടവൂര്‍ക്കോണം തൊപ്പിചന്ത നിവാസികളാണ് ഇതുമൂലം യാത്രാദുരിതത്തിന്റെ കെട്ടഴിച്ചത്. കുടവൂര്‍ കോണത്തു നിന്നും തൊപ്പിചന്തയിലേക്കും തിരിച്ചുമുള്ള സുഗമമായ ഗതാഗത സൗകര്യമാണ് ബൈപാസ് നിര്‍മ്മാണം മൂലം ഏറെ നാളുകളായി തടസപ്പെട്ടിരിക്കുന്നത്. റോഡുപണിയുടെ ഭാഗമായി പലേടത്തും വലിയ കുഴികളെടുത്ത് നിര്‍മാണം നടക്കുന്നതിനാല്‍ ചുറ്റിയുള്ള വഴികളിലൂടെയാണ് യാത്ര ചെയ്യേണ്ടത്. എന്നാല്‍ അവയെല്ലാംതന്നെ പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. ചിലതെല്ലാം മണ്‍പാതയാണ്. വേനല്‍ക്കാലമായതിനാല്‍ പൊടിയുടെ ശല്യവും രൂക്ഷമാണ്. മണ്‍പാതയിലൂടെയുള്ള യാത്ര വലിയ ദുരിതമാണ്.
അധികൃതരോട് നിരന്തരം പരാതി ഉന്നയിച്ചെങ്കിലും ഗതാഗത സൗകര്യമൊരുക്കുന്നില്ല. പൊടി ശല്യം മൂലം എതിരെ വാഹനം വന്നാല്‍ കാണാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. കേന്ദ്രമന്ത്രിയും ആറ്റിങ്ങലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ വി മുരളീധരന് എത്തുന്നതറിഞ്ഞ് നിരവധി നാട്ടുകാര്‍ പരാതിയുടെ ഭാണ്ഡവുമായി കാണാനെത്തുകയായിരുന്നു. കുട്ടികളും മുതിര്‍ന്നവരും വൃദ്ധരും സംഘമാണ് എത്തിയത്. മുരളീധരന്റെ ഉറപ്പില്‍ സംതൃപ്തരായാണ് നാട്ടുകാര്‍ മടങ്ങിയത്. ഇത്തവണ മുരളീധരന് വോട്ടെന്ന് എല്ലാപേരും പറയുന്നുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: