ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങല്‍ കച്ചേരി ജങ്ഷനിലാണ് ഓഫീസ്.
നിഷേധ രാഷ്ട്രീയം നിലപാടായി മാറിയ ഇടത് വലത് മുന്നണികള്‍ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട് കഴിഞ്ഞെന്ന് കുമ്മനം പറഞ്ഞു. ആറ്റിങ്ങലില്‍ വി.മുരളീധരന്റെ എതിര്‍സ്ഥാനാര്‍ത്ഥികളായ എംഎല്‍എയുടെയും എംപിയുടെയും ട്രാക്ക് റെക്കോര്‍ഡുകള്‍ ജനങ്ങള്‍ക്ക് ഇടയില്‍ വിചാരണ ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ആര് അധികാരത്തില്‍ വരുമെന്നതില്‍ പൊതുതിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ജനം വിധി എഴുതി കഴിഞ്ഞെന്ന് വി. മുരളീധരന് പറഞ്ഞു. ആറ്റിങ്ങലിലും രാഷ്ട്രീയ സാഹചര്യം അനുകൂലമാണെന്ന് സ്ഥാനാര്‍ത്ഥി പ്രതികരിച്ചു.
രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി ആക്കാന്‍ രണ്ട് പക്ഷത്ത് മത്സരിക്കുന്ന ഇടത് വലത് കൂട്ടുകെട്ട് ജനം തിരിച്ചറിഞ്ഞ് കഴിഞ്ഞെന്ന് ജി. കൃഷ്ണകുമാര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ അദ്ദേഹം പ്രകാശനം ചെയ്തു. അഡ്വ. എസ്. സുരേഷ്, വി.വി.രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: