ന്യൂദൽഹി: ദൽഹി എക്സൈസ് നയ അഴിമതി കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിആർഎസ് നേതാവ് കെ. കവിതയ്‌ക്ക് ജാമ്യം നൽകാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഈ കോടതി പിന്തുടരുന്ന ഒരു കീഴ് വഴക്കമാണെന്നും പ്രോട്ടോക്കോൾ മറികടക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം.എം. സുന്ദ്രേഷ്, ബേല .എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് കവിതയോട് വിചാരണ കോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ടു.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) വ്യവസ്ഥകൾ ചോദ്യം ചെയ്തുകൊണ്ടുള്ള കവിതയുടെ ഹർജിയിൽ കോടതി ഇഡിക്ക് നോട്ടീസ് അയച്ച് ആറാഴ്ചക്കകം പ്രതികരണം തേടുകയാണെന്നും ബെഞ്ച് പറഞ്ഞു.
അതേ സമയം ദല്‍ഹി മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജ്‍രിവാളിനെ ഇഡി ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മദ്യനയ കേസില്‍ അറസ്റ്റ് തടയാന്‍ ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് നടപടി. സെര്‍ച്ച് വാറണ്ടുമായി 12 അംഗ ഇ.ഡി സംഘമാണ് അരവിന്ദ് കേജ്‍രിവാളിന്റെ വീട്ടിലെത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
തെക്കേ ഇന്ത്യ കേന്ദ്രീകരിച്ചുള്ള സൗത്ത് ഗ്രൂപ്പിന് മദ്യ വിതരണ സോണുകൾ ലഭിക്കാൻ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായും, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമായും ഗൂഢാലോചന നടത്തിയത് കവിതയാണെന്ന് ഇഡി ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: