നീറ്റ് പിജി പരീക്ഷാ തീയതി മാറ്റി നാഷണൽ മെഡിക്കൽ കമ്മീഷൻ. പുതുക്കിയ വിജ്ഞാപനം അനുസരിച്ച് ജൂൺ 23-മുതൽ പരീക്ഷ ആരംഭിക്കും. ജൂലൈ 15-നാകും ഫലം പ്രസിദ്ധീകരിക്കുക. അഡ്മിഷനോടനുബന്ധിച്ചുള്ള കൗൺസിലിംഗ് ഓഗസ്റ്റ് അഞ്ച് മുതൽ ഒക്ടോബർ 15 വരെ നടക്കും. അക്കാദമിക് സെഷൻ ആരംഭിക്കുക സെപ്റ്റംബർ 16-നാണ്.
ജോയിൻ ചെയ്യുന്നതിനുള്ള അവസാന തീയി ഒക്ടോബർ 21-ആണ്. മാർച്ച് മൂന്നിനായിരുന്നു നീറ്റ് പിജി ആദ്യം നിശ്ചയിച്ചിരുന്നത്. ഇത് പിന്നീട് ജൂലൈ ഏഴിലേക്ക് മാറ്റിയിരുന്നു. വിശദവിവരങ്ങൾക്ക് nbe.edu.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അതേസമയം നീറ്റ് യുജി പരീക്ഷയിൽ ടൈ ബ്രേക്കിംഗ് രീതിയിൽ പരിഷ്‌കരണത്തിന് തീരുമാനമായി.നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. രണ്ടോ അതിൽ അധികമോ വിദ്യാർത്ഥികൾക്ക് ഒരേ മാർക്ക് ലഭിക്കുകയാണെങ്കിൽ ടൈ ബ്രേക്കിംഗ് സംവിധാനമാണ് ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: