മുംബൈയിലെ നേവൽ ഡോക് യാർഡിൽ അപ്രന്റിസ്ഷിപ്പിന് അവസരം. വിവിധ ട്രേഡുകളിലായി 301 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഐടിഐകാർക്കും എട്ടാം ക്ലാസ്-പത്താം ക്ലാസ് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. മുംബൈ ഡോക് യാർഡ് അപ്രന്റിസ് സ്‌കൂളിലാണ് പരിശീലനം നടക്കുക.
വനിതകൾക്കും അപേക്ഷിക്കാവുന്നതാണ്. 22 ഡ്രേഡുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇവയിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ 40 ഒഴിവുകളും ഫിറ്റർ ട്രേഡിൽ 50 ഒഴിവുകളും മെക്കാനിക്കൽ ട്രേഡിൽ 35 ഒഴിവുകളുമാണ് ഉള്ളത്. റിഗ്ഗർ, ഫോർജർ ആൻഡ് ഹെൽത്ത് ട്രീറ്റർ ട്രേഡുകളിൽ രണ്ട് വർഷം പരിശീലനവും മറ്റുള്ളവയിൽ ഒരു വർഷവുമാകും പരിശീലനം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിയമാനുസൃതമായ സ്‌റ്റൈപ്പെൻഡ് അനുവദിക്കും.
150 സെ.മി ഉയരവും 45 കിലോഗ്രാം ഭാരവും 45 കിലോഗ്രാം ഭാരവും ഉണ്ടായിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. 14 വയസാണ് കുറഞ്ഞ പ്രായപരിധി. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ അഞ്ചാണ്. വിശദവിവരങ്ങൾക്കായി dasapprenticembi.recttindia.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: