ന്യൂദല്‍ഹി: റഷ്യയുടെയും ഉക്രൈന്റെയും പ്രസിഡന്റുമാരുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉക്രൈന്-റഷ്യ സംഘര്‍ഷം തുടരുന്നതിനിടെ ഇരുരാജ്യങ്ങളുടെയും പ്രസിഡന്റുമാരുമായുള്ള പ്രധാനമന്ത്രിയുടെ ആശയ വിനിമയത്തെ വളരെ പ്രാധാന്യത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്. മോദിക്കുള്ള ഇരുരാജ്യങ്ങളുടെ ക്ഷണം റഷ്യ-ഉക്രൈന് യുദ്ധം സമാധാനത്തിന്റെ പാതയിലെത്തിച്ചേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
റഷ്യയില്‍ അഞ്ചാം തവണയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് വഌദിമീര്‍ പുടിനുമായി മോദി ഫോണിലൂടെ സംസാരിച്ചത്. പുടിനെ അഭിനന്ദിച്ച മോദി റഷ്യന്‍ ജനതയുടെ സമാധാനത്തിനും പുരോഗതിക്കും ആശംസ അറിയിച്ചു. തുടര്‍ന്നാണ് പ്രധാനമന്ത്രി ഉക്രൈന് പ്രസിഡന്റ് വ്ളോദിമീര്‍ സെലന്‍സ്കിയുമായി സംസാരിച്ചത്.
ഭാരതത്തെ സമാധാന ദൂതരായിട്ടാണ് റഷ്യയും ഉക്രൈനും കാണുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം തങ്ങളുടെ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇരുവരും മോദിയെ ക്ഷണിച്ചെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. 2018 ലാണ് പ്രധാനമന്ത്രി അവസാനമായി റഷ്യ സന്ദര്‍ശിച്ചത്.
ഉക്രൈന് സംഘര്‍ഷവുമായി ബന്ധപ്പെട്ട പരിഹാര ചര്‍ച്ചകള്‍ക്കും നയതന്ത്ര മാര്‍ഗങ്ങള്‍ക്കും ഭാരതം ശക്തമായ പിന്തുണ നല്‍കുമെന്ന് പുടിനുമായുള്ള ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി അറിയിച്ചു. നയതന്ത്രവും ചര്‍ച്ചയുമാണ് മുന്നോട്ടുള്ള വഴിയെന്ന് മോദി സെലന്‍സ്കിയോടും പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
ഭാരതം ഉക്രൈനു നല്കുന്ന മാനുഷിക സഹായങ്ങള്‍ക്കു സെലന്‍സ്കി നന്ദി അറിയിച്ചു. ഉക്രൈന്റെ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ അടുത്ത ആഴ്ച ഭാരത സന്ദര്‍ശനത്തിനെത്തുന്നുണ്ട്. സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിന് ഭാരതത്തിന് സുപ്രധാന പങ്കു വഹിക്കാനാകുമെന്ന് കഴിഞ്ഞ മാസം ഭാരതത്തിലെത്തിയ ഉക്രൈന് ഉപവിദേശകാര്യ മന്ത്രി ഐറിന ബൊറോവെറ്റ്സ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: