കോട്ടയം: തദ്ദേശഭരണ സ്ഥാപനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. നിത്യച്ചെലവിനു പോലും നിവൃത്തിയില്ലാതെ വലയുകയാണ് പഞ്ചായത്തുകള്‍. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസത്തിലും പദ്ധതി നടത്തിപ്പ് എങ്ങുമെത്താത്ത അവസ്ഥയിലാണ്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയും ട്രഷറി നിയന്ത്രണവും പഞ്ചായത്തുകളെ വലയ്‌ക്കുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പദ്ധതി വിഹിതത്തിന്റെ 50 ശതമാനത്തിലധികം ചെലവഴിച്ച തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ഇത്തവണ മാര്‍ച്ച് ആദ്യവാരത്തില്‍ പോലും 50 ശതമാനത്തില്‍ എത്തിയിട്ടില്ല. ജില്ല ശരാശരി 41.41% മാത്രം. അകലക്കുന്നം പഞ്ചായത്താണ് മുന്നില്‍: 57.98ശതമാനം. ഏറ്റവും പിന്നില്‍ ചിറക്കടവ് പഞ്ചായത്ത്് 26.91 ശതമാനം .രണ്ടാം സ്ഥാനത്ത് മരങ്ങാട്ടുപിള്ളി (55.36%), മൂന്നാം സ്ഥാനത്ത് കൂരോപ്പടയും (54.75%).
പ്രതികരിക്കാൻ ഇവിടെ എഴുതുക: