ന്യൂദല്‍ഹി: ദല്‍ഹി മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അയച്ച സമന്‍സിനെതിരെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം നല്‍കാന്‍ ദല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു.
സമന്‍സില്‍ ഹാജരായാല്‍ അറസ്റ്റുള്‍പ്പെടെയുള്ള നിര്‍ബന്ധിത നടപടിയെടുക്കാതിരിക്കാന്‍ ഏജന്‍സിക്ക് നിര്‍ദേശം നല്‍കണമെന്ന ആവശ്യപ്പെട്ട് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ആം ആദ്മി പാര്‍ട്ടി (എഎപി) ദേശീയ കണ്‍വീനറെ വിളിച്ചുവരുത്തിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഏജന്‍സിയോട് ആവശ്യപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ച ശേഷമാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ഇരു കക്ഷികളുടെയും വാദം കേട്ട ശേഷം, ഈ ഘട്ടത്തില്‍ ഇളവ് നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് ജസ്റ്റിസ് സുരേഷ് കുമാര്‍ കൈറ്റും ജസ്റ്റിസ് മനോജ് ജെയിനും അടങ്ങുന്ന ബെഞ്ച് ഉത്തരവില്‍ പറഞ്ഞു. അറസ്റ്റിന് സംരക്ഷണം നല്‍കരുതെന്ന് ഉത്തരവിടാന്‍ കോടതി വിസമ്മതിച്ചെങ്കിലും. അറസ്റ്റ് ചെയ്യാതിരിക്കാന്‍ എന്തുകൊണ്ട് മുന്‍കൂര്‍ ജാമ്യം തേടി കീഴ്‌ക്കോടതിയെ സമീപിച്ചില്ലെന്ന് വാദത്തിനിടെ മുഖ്യമന്ത്രിയോട് ചോദിച്ചു കോടതി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: