കോട്ടയം: പൊരിവെയില്‍ കൊണ്ട് ചില്ലുകൂടുപോലുള്ള സ്വിഫ്റ്റ് ബസില്‍ യാത്ര ചെയ്തിരുന്നവര്‍ക്ക് ചെറിയൊരു ആശ്വാസം . ജനല്‍ ചില്ലുകളില്‍ കര്‍ട്ടനിടാനാണ് കെ.എസ് ആര്‍.ടിസിയുടെ നീക്കം. വെയില്‍ സഹിച്ച് യാത്ര ചെയ്യാന്‍ ഭൂരിപക്ഷം പേരും തയ്യാറാകാതെ വരുകയും അതു കളക്ഷനെ ബാധിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ തീരുമാനം. എന്നാല്‍ രണ്ടാഴ്ച കൂടുമ്പോഴെങ്കിലും കര്‍ട്ടണ്‍ വൃത്തിയാക്കിയില്ലെങ്കില്‍ അതും പ്രശ്‌നമാണ്. ആരു കഴുകും കഴുകുമോ എന്നൊക്കെ കണ്ടറിയാം.
സ്വിഫ്റ്റ് ലാഭത്തിലോടുന്ന വിഭാഗമായതിനാല്‍ കാര്‍ട്ടാനിടാനും അത് നിശ്ചിത ഇടവേളകളില്‍ കഴുകി വൃത്തിയാക്കാനും കഴിഞ്ഞേക്കും. എന്നാല്‍ ഇടക്കാലത്തിറങ്ങിയ ചില സൂപ്പര്‍ ഫാസ്റ്റ് ബസുകളിലും ഷട്ടറുകള്‍ക്കു പകരം ജനല്‍ ചില്ലുകളാണുള്ളത്. ഇവയില്‍ കര്‍ട്ടനിടുന്ന കാര്യം കെ.എസ്.ആര്‍.ടി.സി പറയുന്നുമില്ല. ശരിയായ രീതിയില്‍ കാറ്റു കിട്ടാനായി ഒന്നു നിരക്കി നീക്കാന്‍ പോലും കഴിയാത്ത വിധമാണ് ചില്ലു പിടിപ്പിച്ചിരിക്കുന്നത്. മുന്നിലും പിന്നിലുമിരിക്കുന്ന യാത്രക്കാര്‍ തമ്മില്‍ ഇതിന്റെ പേരില്‍ കശപിശയുണ്ടാകുന്നതും പതിവാണ്.
ഏതായാലും കര്‍ട്ടണ്‍ പിടിപ്പിച്ചു വരുമ്പോഴേക്കും മഴക്കാലമാകും. അപ്പോള്‍ ഇതെല്ലാം പെറുക്കിക്കെട്ടിവയ്‌ക്കേണ്ടി വരും എന്നു കരുതുന്നവരുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: