ന്യൂദൽഹി: തൊഴിലു റപ്പ് തൊഴിലാളികളുടെ കൂലി കൂട്ടാൻ കേന്ദ്രത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലു റപ്പ് പദ്ധതിയിലെ അംഗങ്ങളുടെ കൂലിയാണ് കൂട്ടുന്നത്. ലോക് സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാലാണ് മന്ത്രാലയം തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. പുതുക്കിയ വേതനം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുത്തുന്നതിനാണ് കമ്മീഷൻ ഗ്രാമീണ വികസന മന്ത്രാലയത്തിന് അനുമതി നൽകിയിരിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം നിലവിൽ വന്നതിന് ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരത്തിലൊരു തീരുമാനത്തിന് അനുമതി നൽകിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. വേതനവർധനവിൽ അനുഭാവ പൂർണമായ നിലപാട് സ്വീകരിക്കണമെന്ന് ഡി എം കെ നേതാവ് കനിമൊഴി അധ്യക്ഷയായ പാർലമെൻ്ററി കമ്മിറ്റി കേന്ദ്രത്തിന് ശുപാർശ നൽകിയിരുന്നു. ഇതേ തുടർന്നാണ് നടപടി. ഗ്രാമപ്രദേശങ്ങളിൽ ഓരോ കുടുംബത്തിനും സാമ്പത്തിക വർഷം പരമാവധി 100 ദിവസം തൊഴിലു റപ്പ് നൽകുന്ന പദ്ധതിയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലു റപ്പ് പദ്ധതി.
നിലവിലെ സാമ്പത്തിക വർഷം ആറു കോടി കുടുംബങ്ങൾക്കാണ് പദ്ധതി വഴി തൊഴിൽ ലഭിച്ചത്. ഇതിൽ 35.5 ലക്ഷം കുടുംബങ്ങൾക്ക് 100ദിവസത്തെ തൊഴിൽ ലഭിച്ചിരുന്നു. 2005-ലെ എംജിഎൻആർഇജിഎയുടെ സെക്ഷൻ 6-ലെ ഉപവകുപ്പ് (1) പ്രകാരം എംജിഎൻആർഇജിഎസ് തൊഴിലാളികൾക്ക് സംസ്ഥാനം തിരിച്ചുള്ള വേതനനിരക്ക് കേന്ദ്രമാണ് നിശ്ചയിക്കുന്നത്. സിപിഐ-എഎൽ (ഉപഭോക്തൃ വില സൂചിക-കർഷക തൊഴിലാളി)യിലെ മാറ്റങ്ങൾ അനുസരിച്ച് കൂലി നിരക്കുകൾ നിശ്ചയിച്ചിട്ടുണ്ട്.
സാമ്പത്തിക വർഷത്തിലെ എംജിഎൻആർഇജിഎസ് വേതനം എല്ലാ സംസ്ഥാനങ്ങളിലും വർധിച്ചതായി അറിയുന്നു, മൊത്തത്തിലുള്ള വർദ്ധനവ് 5-6 ശതമാനം വരെയാണ്. കഴിഞ്ഞ വർഷം, 2023-24 സാമ്പത്തിക വർഷത്തെ എംജിഎൻആർഇജിഎസ് വേതന നിരക്ക് മാർച്ച് 25 ന് സർക്കാർ വിജ്ഞാപനം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: